2017-05-29 12:43:00

ജീവിതത്തെ പുത്തന്‍ നയനങ്ങളിലൂടെ നോക്കിക്കാണുക-പാപ്പാ


ജീവിതത്തെയും നമുക്കു ചുറ്റുമുള്ള സകലത്തെയും പുത്തന്‍ നയനങ്ങളിലൂടെ  നോക്കിക്കാണാന്‍ മാര്‍പ്പാപ്പാ യുവജനത്തെ ആഹ്വാനം ചെയ്യുന്നു.

ശനിയാഴ്ച (27/05/17) ഇറ്റലിയിലെ ജേനൊവ അതിരൂപതാസന്ദര്‍ശനവേളയില്‍ യുവജനങ്ങളുമായി  കൂടിക്കാഴ്ച നടത്തിയ പാപ്പാ അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നൊരുക്കമില്ലാതെ മറുപടിപറയുകയായിരുന്നു.

പ്രേഷിതാനുഭവം നമ്മുടെ നയനങ്ങളെയും മനസ്സിനെയും തുറക്കുമെന്നും  ഹൃദയംകൊണ്ടു നോക്കാന്‍ പഠിക്കണമെന്നും ഉപദേശിച്ച പാപ്പാ അല്ലാത്തപക്ഷം നമ്മള്‍ വിനോദസഞ്ചാരികളെപ്പോലെയായിരിക്കും ജീവിതത്തെ നോക്കുകയെന്നും പറഞ്ഞു.

സകലത്തെയും ക്യാമറക്കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുക്കുന്ന വിനോദ സഞ്ചാരികള്‍ വാസ്തവത്തില്‍ ഒന്നും നോക്കുന്നില്ല, അവര്‍ക്ക് നോക്കാന്‍ അറിയില്ല, അവര്‍ വീട്ടില്‍ പോയി ചിത്രത്തില്‍ നോക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ യുവത ആ വിനോദസഞ്ചാരികളെപ്പോലെ ജീവിതത്തെ നോക്കാതെ ജീവിതത്തില്‍ അര്‍പ്പണ ബുദ്ധിയോടെ പരിശ്രമിക്കുന്നവരായിത്തീരണമെന്ന് ഓര്‍മ്മിപ്പിച്ചു.

യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ജേനൊവയിലെ കാരഗൃഹത്തില്‍ നിന്ന് വീഢിയൊ സംവിധാനം വഴി പങ്കുചേര്‍ന്ന തടവുകാരെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.








All the contents on this site are copyrighted ©.