2017-05-27 10:45:00

ബിഷപ്പ് ആഞ്ചലോ ദി ദൊനാത്തിസ് പാപ്പായുടെ വികാരി


റോമാ രൂപതയുടെ വികാരി ജനറലായി ബിഷപ്പ് അഞ്ചലോ ദി ദൊനാത്തിസിനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായിരിക്കുന്ന റോമാരൂപതയുടെ സഹായമെത്രാനായിരിക്കെയാണ് ബിഷപ്പ് ആഞ്ചലോ ദി ദൊനാത്തിസിനെ പാപ്പാ തന്‍റെ വികാരി ജനറലായി നിയമിച്ചത്.

മുന്‍വികാരി ജനറലും രൂപതയുടെ ഭദ്രാസന ദേവാലയമായ ലാറ്ററന്‍ ബസിലിക്കയുടെ പ്രധാനാചാര്യനുമായിരുന്ന കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി 77-Ɔമത്തെ വയസ്സില്‍ വിരമിച്ചതിനെ തുടര്‍ന്നാണ് മെത്രാപ്പോലീത്ത പദവിയോടെ ബിഷപ്പ് ദൊനാത്തിസിനെ പാപ്പാ വികാരി ജനറലായി ഉയര്‍ത്തിയത്.

63 വയസ്സുകാരന്‍ ബിഷപ്പ് ആഞ്ചലോ ദി ദൊനാത്തിസ് തെക്കു-കിഴക്കന്‍ ഇറ്റലിയിലെ കസരാനോ സ്വദേശിയാണ്. ദൈവശാസ്ത്ര പണ്ഡിതനും അജപാലന പാടവവുമുള്ള ബിഷപ്പ് ദൊനാത്തിസ് അറിയപ്പെട്ട ആത്മീയ പ്രഭാഷകനുമാണ്. 2015-ല്‍ അദ്ദേഹത്തെ റോമാരൂപതയുടെ സഹായമെത്രാനായി പാപ്പാ ഫ്രാന്‍സിസാണ് നിയോഗിച്ചത്.

 

 








All the contents on this site are copyrighted ©.