2017-05-24 16:51:00

ചൈനയിലെ കത്തോലിക്കരെ ഓര്‍ത്ത് പാപ്പായുടെ ‘ട്വിറ്റര്‍’


ചൈനയില്‍ ഷാങ്ഹായിലെ ഷേഷന്‍ ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ക്രിസ്ത്യാനികളുടെ സഹായിയായ മാതാവിന്‍റെ തിരുനാളും സമാധാനദിനവും ചൈനയിലെ കത്തോലിക്കര്‍ ആചരിക്കുന്നതിനോട് അനുബന്ധിച്ചാണ് @pontifex  എന്ന ചൈനീസ്, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ പ്രാര്‍ത്ഥന കണ്ണിചേര്‍ത്തത്.

“ക്രിസ്ത്യാനികളുടെ സഹായിയായ കന്യകാനാഥയ്ക്കു നമ്മെ സമര്‍പ്പിച്ചുകൊണ്ട് ചൈനയിലെ കത്തോലിക്കര്‍ക്കൊപ്പം ക്ഷമയോടെ സഹിക്കുവാനും വെല്ലുവിളികളെ സ്നേഹത്തോടെ നേരിടാനുമുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.”

അനുവര്‍ഷം മെയ് 24-നാണ് ചൈനയിലെ കത്തോലിക്കര്‍ ഷേഷനിലെ മാതാവിന്‍റെ തിരുനാളും സമാധാനദിനവും ആഘോഷിക്കുന്നത്.

讓我們與中國天主教徒一同祈禱,將我們託付於聖母瑪利亞,好使我們有足夠的恩寵藉著耐心和愛去克服一切困難。

Let us pray with Catholics in China, entrusting ourselves to Mary, for the grace to endure patiently and overcome challenges with love.

Oremus cum catholicis Sinensibus, Mariae nos committamus, ut gratiam recipiamus ad difficultates patienter tolerandas easque amore vincendas

 لنصلِّ مع الكاثوليك في الصين ولنكل أنفسنا إلى مريم لننال نعمة تحمُّل الصعوبات بصبر والتغلُّب عليها بواسطة المحبّة.

 

 








All the contents on this site are copyrighted ©.