2017-05-23 12:12:00

പാപ്പായുടെ ട്വീറ്റ്: സമാധാനത്തിന് സംഭാഷണം അനിവാര്യം


 നരകുലത്തിന്‍റെ ഭാവിയ്ക്കും സമാധാനത്തിനും സംഭാഷണം അനിവാര്യസരണി ആണെന്ന് പാപ്പാ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

വിവിധഭാഷാക്കാരായ മൂന്നുകോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ചൊവ്വാഴ്ച (23/05/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“സംഭാഷണത്തില്‍ മാത്രമെ പൊതുഭാവിയ്ക്കായുള്ള പദ്ധതി തയ്യാറാക്കാന്‍ സാധിക്കുകയുള്ളു. സകലരുടെയും പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് സമാധാനം കെട്ടിപ്പടുക്കാന്‍ സാധിക്കുക സംഭാഷണത്തിലൂടെയാണ്.” എന്നാണ് പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.