2017-05-13 14:15:00

പാപ്പായുടെ ട്വീറ്റുകള്‍ ഫാത്തിമയില്‍ നിന്ന്


“ഓരോ തവണയും നാം പരിശുദ്ധ മറിയത്തെ നോക്കുമ്പോള്‍ ആര്‍ദ്രതയുടെയും വാത്സല്യത്തിന്‍റെയും വിപ്ലവാത്മക ശക്തിയിലുള്ള നമ്മുടെ വിശ്വാസം നവീകരിക്കപ്പെടുന്നു” ​എന്നു പാപ്പാ.

ദ്വിദിന സന്ദര്‍ശനപരിപാടിയുമായി വെള്ളിയാഴ്ച (12/05/17) പോര്‍ച്ചുഗലില്‍ ഫാത്തിമാനാഥയുടെ പവിത്രസന്നിധാനത്തിലണഞ്ഞ ഫ്രാന്‍സീസ് പാപ്പാ തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശങ്ങളില്‍ ശനിയാഴ്ചത്തെ(13/05/17) 2 സന്ദേശങ്ങളില്‍ ഒന്നാണിത്.

“ഞങ്ങള്‍ക്ക് യേശുവിനെ കാണിച്ചുതരിക എന്ന് കന്യകാമാതവിനോട് അപേക്ഷിച്ചുകൊണ്ട് അവളുടെ സംരക്ഷണയില്‍ നാം അഭയം തേടുമ്പോള്‍ നമ്മെ ആവരണം ചെയ്യുന്ന പ്രകാശാങ്കിയാണ്, സര്‍വ്വോപരി, ഫാത്തിമ” എന്നും പാപ്പാ ശനിയാഴ്ച ട്വിറ്ററില്‍ കണ്ണിചേര്‍ത്തു.

തന്‍റെ ഈ ഇടയസന്ദര്‍ശനത്തിന്‍റെ പ്രഥമദിനത്തില്‍, അതായത്, വെള്ളിയാഴ്ച (12/05/14) പാപ്പാ ട്വിറ്ററില്‍ കുറിച്ച 2 സന്ദേശങ്ങള്‍ ഇവയാണ്:

“പ്രത്യാശയുടെയും സമാധാനത്തിന്‍റെയും തീര്‍ത്ഥാടകരായി എന്നോടൊന്നു ചേരാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു; നിങ്ങളുടെ കൂപ്പുകൈകള്‍ എന്‍റ കരങ്ങള്‍ക്ക് താങ്ങായി തുടരട്ടെ" എന്നു കുറിച്ച പാപ്പാ കണ്ണിചേര്‍ത്ത ഇതര സന്ദേശം ഇപ്രകാരമാണ്:

ഇവിടെ ഫാത്തിമായില്‍, ഞാന്‍ നമ്മുടെ സമാധാനമായ ക്രിസ്തുവിനെ സ്തുതിക്കുകയും, ലോകത്തില്‍ സകലജനകതള്‍ക്കും മദ്ധ്യേ ഐക്യം സംജാതമാകുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.