2017-05-11 20:14:00

രാജ്യങ്ങളെ കാര്‍ന്നുതിന്നുന്ന അഴിമതിയെന്ന അര്‍ബുദം


മെയ് 10-Ɔ൦ തിയതി ബുധനാഴ്ച ബ്രസീലിലെ സാന്‍ സാല്‍വദോറില്‍ സംഗമിച്ച 22 ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള മെത്രാന്മാരെ അഭിസംബോധനകൊണ്ട് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

കന്യകാനാഥ പാവങ്ങളായ മൂന്നു മുക്കുവന്മാര്‍ക്കു ബ്രസീലിലെ പരെബാ നദിയില്‍വച്ച് ദര്‍ശനം നല്കിയതിന്‍റെ 300-Ɔ൦ വാര്‍ഷികത്തോട് അനുബന്ധിച്ചു ചേര്‍ന്ന ലാറ്റിനമേരിക്കന്‍ മെത്രാന്മാരുടെ സമ്മേളനത്തെയാണ് രാജ്യങ്ങളെ കാര്‍ന്നുതിന്നുന്ന അഴിമതി എന്ന സാമൂഹിക തിന്മയെക്കുറിച്ച് സന്ദേശത്തില്‍ പാപ്പാ അഭിസംബോധനചെയ്തത്. പിന്നീട് അപ്പരെസീദായിലെ കന്യകാനാഥയെന്ന് വിഖ്യാതമായത് ബ്രസീലിലെ ദിവ്യജനനിയുടെ ഈ ദര്‍ശനസ്ഥാനമാണ്.

സമൂഹത്തെ കാര്‍ന്നുതിന്നുന്ന ക്യാസര്‍ രോഗമാണ് അഴിമതി. അത് ഉള്ളവന്‍റെ കീശ വീര്‍പ്പിക്കുമ്പോള്‍ പാവങ്ങളെ പിന്നെയും അധോഗതിയില്‍ ആഴ്ത്തുന്നു. അങ്ങനെ സമൂഹത്തിന്‍റെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനതയാണ് അഴിമതിയെന്ന അര്‍ബുദത്തില്‍ കെട്ടൊടുങ്ങുന്നത്. അതുവഴി ഓരോ രാഷ്ട്രത്തിന്‍റെയും ദൈനംദിന ജീവിതം ക്ലേശകരമാക്കപ്പെടുകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ അഴിമതിവിരുദ്ധ സമൂഹത്തിനായി ദൈവരാജ്യത്തിന്‍റെ നീതിയോടെ സഭാമക്കള്‍ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്ന് സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് മെത്രന്‍സംഘത്തെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.