2017-05-11 14:02:00

ഫാത്തിമാനാഥയില്‍നിന്നും പഠിക്കാം! twit @pontifex


മെയ് 12, 13 വെള്ളി ശനി ദിവസങ്ങളില്‍ നടക്കുന്ന ഫാത്തിമ തീര്‍ത്ഥാടനത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം :

“മറിയത്തോടു ചേര്‍ന്ന് നാം പ്രത്യാശയുടെയും സമാധാനത്തിന്‍റെയും തീര്‍ത്ഥാടകരാണ്!  ഈ ദൗത്യവുമായി നാളെ ഞാന്‍ പോര്‍ച്ചുഗലിലെ ഫാത്തിമയിലേയ്ക്ക് യാത്രചെയ്യുകയാണ്.  അനുദിന ജീവിതത്തില്‍ സകലതും ദൈവത്തിന്‍റെ ദാനമാണെന്നും, അവിടുന്ന്  നമ്മുടെ ശക്തിയാണെന്നും ഫാത്തിമാനാഥയില്‍നിന്നും പഠിക്കാം.”

തന്‍റെ 19-Ɔമത് അപ്പോസ്തോലിക യാത്രയ്ക്ക് ഒരുദിവസം മുന്‍പ്, മെയ് 11-Ɔ൦ തിയതി വ്യാഴാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ഇങ്ങനെ ഒരു സന്ദേശമാണ് ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. 








All the contents on this site are copyrighted ©.