2017-05-08 13:26:00

പാപ്പായുടെ സമാധാനാശംസ - ട്വീറ്റിലൂടെ


സമാധാനം വാഴുന്ന ഒരു യുഗത്തിനായി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

വിവിധഭാഷകളിലായി മൂന്നുകോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച കുറിച്ച സന്ദേശത്തിലാണ് ഈ പ്രാര്‍ത്ഥനയുള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “പാപത്തിന്‍റെയും മരണത്തിന്‍റെയും അന്ധകാരത്തെ ജയിച്ച യേശു നമ്മുടെ ഈ ദിനങ്ങളെ സമാധാനപൂര്‍ണ്ണമാക്കട്ടെ”

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.