2017-05-08 13:20:00

“ബോംബുകളുടെ മാതാവ്” എന്ന നാമം ലജ്ജാകരം


ഒരു ബോംബിന് “ബോംബുകളുടെ മാതാവ്” എന്ന നാമം തന്നെ ലജ്ജിപ്പിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്ന 7000ത്തോളം  വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച(06/05/17) വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു അവസരത്തില്‍ അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുത്തരമായി നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പാ അമേരിക്കന്‍ ഐക്യനാടുകള്‍ കഴിഞ്ഞമാസം അഫ്ഖാനിസ്ഥാനിലെ ഐഎസ് ഭീകരരുടെ കേന്ദ്രങ്ങള്‍ക്കതിരെ പ്രയോഗിച്ചതും ഒരുമൈല്‍ ചുറ്റളവിലും മീറ്ററുകളോളം ആഴത്തിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ശക്തിയുള്ള 10 ടണ്‍ ഭാരമുള്ളതുമായ ഏറ്റം വലിയ ആണവേതര ബോംബിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പ്രതികരിച്ചത്.

രണ്ടാം ലോകമഹായുദ്ധാനന്തര ഏറ്റം വലിയ ദുരന്തം നാം ജീവിക്കുന്ന ഒരു സമായമാണിതെന്നും ലോകം യുദ്ധത്തിലാണെന്നും “സകല ബോംബുകളുടെയും മാതാവ്”  എന്ന നാമം തന്നെ ലജ്ജിപ്പിച്ചെന്നും പറഞ്ഞ പാപ്പാ അമ്മ ജീവന്‍ നല്‍കുന്നവളാണെന്ന സത്യം അടിവരയിട്ടു വിശദീകരിച്ചു. ബോംബാകട്ടെ വിതയ്ക്കുന്നത് മരണമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഒരു വശത്ത് സമാധാനഭ്യര്‍ത്ഥന നടത്തുകയും മറുവശത്ത് ആയുധങ്ങള്‍ നിര്‍മ്മിച്ച് ക്രയവിക്രയം ചെയ്യുകയും ചെയ്യുന്ന പ്രവണതയെ അപലപിച്ച പാപ്പാ നിരവധി അന്താരാഷ്ട്രനേതാക്കളുടെ ബലഹീനതയിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്തു.

മയക്കുമരുന്നു കടത്ത്, തൊഴില്‍പരമായ ചൂഷണം, സാമ്പത്തിക ക്രമത്തിന്‍റെ   കേന്ദ്രസ്ഥാനത്ത് ധനം പ്രതിഷ്ഠിക്കപ്പെടുന്നത് തുടങ്ങിയ പ്രശ്നങ്ങളും പാപ്പായുടെ പരമാര്‍ശവിഷയങ്ങളായി.

     








All the contents on this site are copyrighted ©.