2017-05-01 13:19:00

വത്തിക്കാന്‍ മാദ്ധ്യമകാര്യാലയത്തിന്‍റെ പ്രഥമ സമ്പൂര്‍ണ്ണ സമ്മേളനം


പരിശുദ്ധസിംഹാസനത്തിന്‍റെ മാദ്ധ്യമകാര്യാലയത്തിന്‍റെ, അതായത്   “സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്‍സി”ന്‍റെ പ്രഥമ സമ്പൂര്‍ണ്ണ സമ്മേളനം വത്തിക്കാനില്‍ നടക്കും

ഈ മാസം 3 മുതല്‍ 5 വരെ ആയിരിക്കും സമ്മേളനം.

പരിശുദ്ധസിംഹാസനത്തിന്‍റെ വിനിമയരംഗത്തു വരുത്തേണ്ടുന്ന മാറ്റങ്ങളില്‍ ഇതുവരെയുണ്ടായിട്ടുള്ള പുരോഗതി, ഭാവി വെല്ലുവിളികള്‍ തുടങ്ങിയവ സമ്മേളനം ചര്‍ച്ചചെയ്യും.

സഭയുടെ പ്രേഷിതദൗത്യത്തിന്‍റെ ആവശ്യങ്ങളോ‌ടു ഉപരിമെച്ചപ്പെ‌ട്ടരീതിയില്‍ പ്രത്യുത്തരിക്കുന്ന വിധത്തില്‍ മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഫ്രാന്‍സീസ് പാപ്പാ 2015 ജൂണ്‍ 27 ന് സ്ഥാപിച്ചതാണ് വത്തിക്കാന്‍റെ ഈ മാദ്ധ്യമ കാര്യാലയം.

വത്തിക്കാന്‍റെ ടെലവിഷന്‍ കേന്ദ്രം, പ്രസിദ്ധീകരണ ശാല, ദിനപ്പത്രം ലൊസ്സെര്‍വ്വത്തോരെ റൊമാനൊ, വത്തിക്കാന്‍ റേഡിയോ, പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനമയ കാര്യാലയം അഥവാ, പ്രസ്സ് ഓഫീസ്, വത്തിക്കാന്‍റെ ഛായാഗ്രഹണ വിഭാഗം, ഇന്‍റര്‍നെറ്റ് വിഭാഗം, അച്ചടിശാല എന്നിവ ഒരു കുടക്കീഴില്‍ വരുന്നതാണ് പരിശുദ്ധസിംഹാസനത്തിന്‍റെ മാദ്ധ്യമകാര്യാലയം.

 








All the contents on this site are copyrighted ©.