2017-04-29 13:02:00

മതനേതാക്കള്‍ സമാധാനത്തിനുവേണ്ടി സര്‍വ്വാത്മനാ പരിശ്രമിക്കണം


മനുഷ്യാവകാശങ്ങള്‍ ആദരിക്കുകയും അപരനെ അംഗീകരിക്കുകയും നാടിന്‍റെ  മതേതരത്വം പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് സമാധാനത്തിനുവേണ്ടി സര്‍വ്വാത്മനാ പരിശ്രമിക്കാന്‍ മതനേതാക്കള്‍ക്ക് കടമയുണ്ടെന്ന് ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ.

പാപ്പായുടെ പതിനെട്ടാം വിദേശ അപ്പസ്തോലിക പര്യടനവും ഈ ജിപ്തിലെ പൗരാണിക അല്‍ അഷര്‍ ഇസ്ലാം സര്‍വ്വകലാശാലയില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനവും സമാധാനത്തില്‍ കേന്ദ്രീകൃതമാക്കപ്പെട്ടതിനെക്കുറിച്ച് പാപ്പായുടെ ദ്വിദിന ഈജിപ്ത് സന്ദര്‍ശനത്തിന്‍റെ ആദ്യദിനമായിരുന്ന വെള്ളിയാഴ്ച (28/04/17) വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രം പൗരത്വത്തിലാണ് അല്ലാതെ വ്യക്തിയുടെ വൈക്തിക തിരഞ്ഞെടുപ്പിന്‍റെ  വിഷയമായ മതത്തിലല്ല ശ്രദ്ധ ചെലുത്തേണ്ടതെന്നും ഒരു രാജ്യത്തിനകത്ത് അന്നാട്ടിലെ എല്ലാ പൗരന്മാരും തുല്യരാണെന്നും അവര്‍ക്ക് തുല്യ അവകാശമാണുള്ളതെന്നും പാത്രിയാര്‍ക്കീസ് സാക്കൊ പറഞ്ഞു.

മുസ്ലീങ്ങള്‍ മാത്രമല്ല മറ്റുളളവരും വിശ്വാസികളാണെന്ന് പ്രസ്താവിച്ച അദ്ദേഹം മറ്റുവിശ്വാസികളെ ഉന്നംവയ്ക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.