2017-04-27 10:08:00

സഭാനവീകരണ പദ്ധതികളുമായി കര്‍ദ്ദിനാള്‍ സംഘം സംഗമിച്ചു


സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാളന്മാരുടെ ഉപദേശകസമിതി വത്തിക്കാനില്‍ സംഗമിച്ചു.

ഏപ്രില്‍ 24-മുതല്‍ 26-വരെ തിങ്കള്‍ ചൊവ്വ ബുധന്‍ തിയതികളിലാണ് 9-അംഗ കര്‍ദ്ദിനാള്‍ സംഘം പാപ്പാ ഫ്രാന്‍സിസിനോടൊപ്പം വത്തിക്കാനില്‍ സംഗമിച്ചത്. ഇത് 19-Ɔമത്തെ ഒത്തുചേരലാണ്. ഏപ്രില്‍ 26, ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണ സമയം ഒഴികെ മൂന്നു ദിവസത്തെയും രാവിലെയും ഉച്ചതിരിഞ്ഞുമുള്ള ചര്‍ച്ചകളിലും റിപ്പോര്‍ട്ടുകളുടെ പഠനത്തിലും കര്‍ദ്ദിനാളന്മാര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് സന്നിഹിതനായിരുന്നെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

സുവിശേഷവത്ക്കാരണത്തിനായുള്ള വത്തിക്കാന്‍ സംഘം, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കര്‍ദ്ദിനാള്‍ സംഘം തുടര്‍ന്നു. ഒപ്പം മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, സഭാനിയമങ്ങള്‍ക്കായുള്ള  പൊന്തിഫിക്കല്‍ കൗണ്‍സില്‍, വത്തിക്കാന്‍റെ മൂന്ന് അപ്പസ്തോലിക കോടതികള്‍, പരിശുദ്ധ സിംഹാസനത്തിന്‍റെ സേവനത്തിനായി അല്‍മായരെയും വൈദികരെയും സന്ന്യസ്തരെയും തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചും, അവര്‍ക്കു നല്കേണ്ട പരിശീലന പരിപാടികളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍, വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്‍റെ റിപ്പോര്‍ട്ട്, കുട്ടികളുമായി ബന്ധപ്പെട്ട് സഭയിലുണ്ടാക്കുന്ന പീഡനകേസുകള്‍ക്കുള്ള കമ്മിന്‍റെ പ്രവര്‍ത്തനം എന്നിവ കര്‍ദ്ദിനാള്‍ സംഘം പഠനവിഷയമാക്കിയെന്ന് ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വിവരിച്ചു. 

ഇന്ത്യയുടെ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ ചര്‍ച്ചകളില്‍ സന്നിഹിതനായിരുന്നു.

കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അടുത്ത കൂടിക്കാഴ്ചയും ചര്‍ച്ചകളും ജൂണ്‍ 12, 13, 14 തിയതികളില്‍ നടക്കുമെന്നും ഏപ്രില്‍ 26-Ɔ൦ തിയതി ബുധനാഴ്ച വൈകുന്നേരം റോമില്‍ ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

 








All the contents on this site are copyrighted ©.