2017-04-14 12:29:00

‘നവരക്തസാക്ഷികളുടെ’ അനുസ്മരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും


റോമില്‍ നടത്തപ്പെടുന്ന ‘നവരക്തസാക്ഷികളുടെ’ അനുസ്മരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. 

റോമിലെ റ്റൈബര്‍ ദ്വീപിലുള്ള വിശുദ്ധ ബര്‍ത്തലോമ്യോയുടെ നാമത്തിലുള്ള ബസിലിക്കയില്‍ ഏപ്രില്‍ 22-Ɔ൦ തിയതി ശനിയാഴ്ച പ്രാദേശിക സമയം 5 മണിക്കു നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷയിലായിരിക്കും ‘നവരക്തസാക്ഷികള്‍’ അനുസ്മരിക്കപ്പെടുന്നത്.

വിശുദ്ധ എജീഡിയോയുടെ ആഗോള ഉപവിപ്രവര്‍ത്തക സമൂഹം സംഘടിപ്പിക്കുന്ന 20, 21 നൂറ്റാണ്ടുകളിലെ ‘നവരക്തസാക്ഷികളെ’ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്ത് സന്ദേശം നല്കുമെന്ന്, ഏപ്രില്‍ 12-Ɔ൦ തിയതി ബുധനാഴ്ച റോമില്‍ സാന്‍ എജീഡിയോ പ്രസ്ഥാനത്തിന്‍റെ പുറത്തുവിട്ട പ്രസ്താവന അറിയിച്ചു.

ലോകത്തിന്‍റെ നാനാഭാഗത്ത് ഇന്ന് അരങ്ങേറുന്ന ക്രൈസ്തവപീഡനങ്ങളില്‍ വിശ്വാസത്തെപ്രതി കൊല്ലപ്പെ‌ട്ടവരാണ് നവരാക്തസാക്ഷികള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തെപ്രതി ഒറ്റയായും കൂട്ടമായും കൊലചെയ്യപ്പെടുന്ന സാധാരണക്കാരായ ക്രൈസ്തവമക്കളെ നവരക്തസാക്ഷികളെന്നു ആദ്യമായി വിശേഷിപ്പിച്ചത് 2000-Ɔമാണ്ട് ജൂബിലിവര്‍ഷത്തിലെ ഈസ്റ്ററിനോട് അനുബന്ധിച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായായിരുന്നു. 








All the contents on this site are copyrighted ©.