2017-04-14 16:33:00

ക്രിസ്തുവിന്‍റെ കുരിശിനെ ധ്യാനിക്കാം - @pontifex


ഏപ്രില്‍ 14-Ɔ൦ തിയതി ദുഃവെള്ളിയാഴ്ച.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുരിശാരാധനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ സ്വീകരണകര്‍മ്മവും നടന്നു. രാത്രി 9.15-നുള്ള കൊളോസിയത്തിലെ കുരിശിന്‍റെവഴിക്കു പുറപ്പെടും മുന്‍പ് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“ഓ, ക്രിസ്തുവിന്‍റെ കുരിശേ, രാത്രിയുടെ ഇരുട്ടിനെ വെല്ലുന്നതാണ് ഉദയസൂരന്‍റെ പ്രഭയെന്നും, ദൈവത്തിന്‍റെ അനന്തമായ സ്നേഹം എപ്പോഴും വിജയിക്കുമെന്നും ഞങ്ങളെ പഠിപ്പിക്കണമേ!”

ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ ഈ സന്ദേശം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

O Cross of Christ, teach us that the rising of the sun is more powerful than the darkness of night, and God's eternal love wins always.

O Crux Christi, doce nos diluculum solis fortius esse quam tenebras noctis et Dei aeternum amorem iugiter praevalere.

يا صليب المسيح، علّمنا أن فجر الشمس أقوى من ظلام الليل وبأنَّ محبّة الله الأبديّة تنتصر على الدوام.

 








All the contents on this site are copyrighted ©.