2017-04-11 09:09:00

‘‘ലവാന്ദേരിയ ദി പാപ്പാ ഫ്രഞ്ചേസ്കോ’’: പാവങ്ങള്‍ക്കൊരു അലക്കുശാല


പാര്‍പ്പിടമില്ലാത്തവര്‍ക്കും ദരിദ്രര്‍ക്കുമായി ഫ്രാന്‍സീസ് പാപ്പായുടെ പേരില്‍ അലക്കുശാല: ‘‘ലവാന്ദേരിയ ദി പാപ്പാ ഫ്രഞ്ചേസ്കോ’’

അപ്പസ്തോലിക ഉപവിക്കുവേണ്ടിയുള്ള വിഭാഗം ഏപ്രില്‍ പത്താംതീയതി മുതല്‍ ആരംഭിക്കുന്ന തികച്ചും സൗജന്യമായ ഈ സേവനം തീര്‍ത്തും ദരിദ്രരായവര്‍ക്ക്, പ്രത്യേകിച്ച് പാര്‍പ്പിടമില്ലാത്തവര്‍ക്കു പ്രയോജനപ്പെടുന്നതാണ്.  അവര്‍ കൊണ്ടുവരുന്ന വസ്ത്രങ്ങളും പുതപ്പുകളും മറ്റും കഴ കിയുണങ്ങി ഇസ്തിരിയിട്ടുലഭിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്.

ഫ്രാന്‍സീസ് പാപ്പാ, കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ സമാപനത്തില്‍ മിസെരിക്കോര്‍ദിയ എത് മീസെര എന്ന അപ്പസ്തോലിക രേഖയില്‍ ഇങ്ങനെ കുറിച്ചു:  ''ക്രിസ്തുവിനോടടുത്തായിരിക്കാന്‍ ആഗ്രഹിക്കുന്ന വര്‍, നമ്മുടെ സഹോദരരോടും അടുത്തായിരിക്കണം. എന്തെന്നാല്‍, സമൂര്‍ത്തമായ കാരുണ്യപ്രവൃത്തികളോളം സ്വര്‍ഗസ്ഥനായ പിതാവിന് പ്രീതികരമായ മറ്റൊന്നില്ല''  (no. 16).  കാരുണ്യപ്രവൃത്തികള്‍, ആവശ്യക്കാരെ അന്വേഷിക്കുന്നതും അര്‍ഥവത്താകുന്നതുമാണ് ഈ സംരംഭത്തിലൂടെ നാം കാണുന്നത്.  ബഹുരാഷ്ട്ര കമ്പനികളാണ് അലക്കുശാലയ്ക്കാവശ്യമായ മെഷീനുകളും മറ്റു സാമഗ്രികളും സൗജന്യമായി നല്കുന്നത്.








All the contents on this site are copyrighted ©.