2017-04-10 13:49:00

''ശാസ്ത്രം ജീവന്‍റെ സമഗ്രതയെ സംരക്ഷിക്കുന്നതിന്'': ഫ്രാന്‍സീസ് പാപ്പാ


''ശാസ്ത്രം ജീവന്‍റെ സമഗ്രതയെ സംരക്ഷിക്കുന്നതിന്'': ഫ്രാന്‍സീസ് പാപ്പാ

ജൈവസുരക്ഷ, ജൈവസാങ്കേതികത, ജീവശാസ്ത്രം എന്നിവയ്ക്കായുള്ള ഏതാണ്ടു മുപ്പതോളം വരുന്ന ദേശീയ കമ്മിറ്റിയംഗങ്ങളെ വത്തിക്കാനില്‍ സ്വീകരിച്ചുകൊണ്ടു ഏപ്രില്‍ പത്താംതീയതി തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിക്ക് സംസാരിക്കുകയായിരുന്നു പാപ്പാ.
ഇരുപത്തഞ്ചു വര്‍ഷമായി ഈ രംഗത്തു അവര്‍ അനുഷ്ഠിക്കുന്ന സേവനങ്ങളെ പ്രശംസിച്ചുകൊണ്ടു പാപ്പാ പറഞ്ഞു:  ''നിങ്ങള്‍ ഇന്നു കൈകാര്യം ചെയ്യുന്ന വിഷയങ്ങളും പ്രശ്നങ്ങളും വ്യക്തിപരമായും സാമൂഹികമായും, കുടുംബത്തില്‍നിന്നു തുടങ്ങി പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സൃഷ്ടിപരിപാലനയുടെ കാര്യത്തില്‍ ഇന്നു മനുഷ്യന് അതിപ്രധാനമായതാണ്''.
ഉല്‍പ്പത്തിപ്പുസ്തകത്തിലെ സൃഷ്ടിവിവരണത്തില്‍ നിന്ന് (2,15) ഉദ്ധരിച്ചു കൊണ്ടു പാപ്പാ തുടര്‍ന്നു: ''ജീവവിഷയകമായ ശാസ്ത്രസാങ്കേതിക രംഗത്ത് നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് പരിപോഷണം എന്ന ആശയമാണ്. ദൈവം ഈ ഭൂമിയില്‍ നിക്ഷേപിച്ചതെന്തോ അതു   വളരുന്നതിന്‍റെ, പുഷ്പിക്കുന്നതിന്‍റെ ഫലമേകുന്നതിന്‍റെ സമ്മര്‍ദം ഉള്‍ക്കൊള്ളുന്നതാണ്...നിങ്ങളുടെ ദൗത്യം, സസ്യങ്ങളുടെയും മൃഗങ്ങളുടെയും മനുഷ്യന്‍റെയും ജീവപ്രക്രിയകളില്‍ നടത്തുന്ന ശാസ്ത്രീയവും സാങ്കേതികവുമായ ഗവേഷണം വഴി അവയുടെ സമഗ്രതയും പൊരുത്തവും പ്രോത്സാഹിപ്പിക്കുക എന്നതു മാത്രമല്ല, ജീവന്‍റെ മേല്‍ വികൃതമായ അറിവുപയോഗിച്ചാലുണ്ടാകുന്ന നിഷേധാത്മകമായ പരിണിതഫലങ്ങളെക്കുറിച്ചു മുന്‍കൂട്ടി പറയുക എന്നതുകൂടിയാണ്''. 
അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും പറഞ്ഞുകൊണ്ട്, അവരുടെ സാന്നിധ്യത്തിനു നന്ദിയര്‍പ്പിച്ചുമാണ് പാപ്പാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.