2017-04-07 13:14:00

പാപ്പായുടെ ട്വീറ്റുകള്‍ - നോമ്പുകാലവും പ്രത്യാശയും


നോമ്പുകാലം നമ്മുടെ ജ്ഞാനസ്നാന അനന്യത നവീകരിക്കുന്നതിനുള്ള അനുതാപപ്രവൃത്തിയുടെ സമയമെന്ന് മാര്‍പ്പാപ്പാ.

ട്വിറ്ററില്‍ വെള്ളിയാഴ്ച (07/04/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തപസ്സുകാലത്തെക്കുറിച്ചുള്ള ഈ ചിന്ത പങ്കുവച്ചിരിക്കുന്നത്.

“നോമ്പുകാലം, ക്രിസ്തുവിനോടൊത്തു നമ്മെ ഉയിര്‍പ്പിക്കാനും  മാമ്മോദീസയേകുന്ന നമ്മുടെ തനിമ നവീകരിക്കാനും ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രായശ്ചിത്ത പ്രവൃത്തിയുടെ സമയം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പയുടെ വ്യാഴാഴ്ചത്തെ (06/04/17) ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു: “ദൈവത്തിന്‍റെ വിസ്മയപ്രവൃത്തികളിലേക്ക് സ്വയം തുറന്നിടാന്‍ വിശ്വാസിയെ സഹായിക്കുന്നതാണ് പ്രത്യാശ”

വിവിധഭാഷകളിലായി 3 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വെള്ളിയാഴ്ചത്തെ (07/04/17) ട്വിറ്റര്‍ സന്ദേശം വിവിധ ഭാഷകളില്‍:

IT- ഇറ്റാലിയന്‍ La Quaresima è un periodo di penitenza finalizzato a farci risorgere con Cristo, a rinnovare la nostra identità battesimale.

ES- സ്പാനിഷ്       La Cuaresma es un periodo de penitencia finalizado a hacernos resurgir con Cristo, a renovar nuestra identidad cristiana.

PT- പോര്‍ച്ചുഗീസ്  A Quaresma é um período de penitência finalizado a fazer-nos ressurgir com Cristo, a renovar a nossa identidade batismal.

EN- ഇംഗ്ളീഷ്         Lent is a period of repentance aimed at enabling ourselves to rise with Christ, to renew our baptismal identity.

FR- ഫ്രഞ്ച്                Le Carême est un temps de pénitence destiné à nous faire ressusciter avec le Christ, à renouveler notre identité baptismale.

DE- ജര്‍മ്മന്‍            Die Fastenzeit ist Zeit der Buße, darauf ausgerichtet, uns mit Christus auferstehen zu lassen und unsere Identität als Getaufte zu erneuern.

LN- ലത്തീന്‍             Quadragesimali tempore paenitentia agitur, quae efficit ut cum Christo resurgamus, nostram baptismalem identitatem renovemus.

PL-പോളിഷ്           Wielki Post to okres pokuty, który ma nam pozwolić zmartwychwstać z Chrystusem, odnowić naszą tożsamość chrzcielną.

AR- അറബി           الصوم هو زمن توبة وهدفه أن يُُقيمنا مع المسيح، ويجدّد هويّتنا كمعمّدين.

 

 

 








All the contents on this site are copyrighted ©.