2017-04-06 13:04:00

അര്‍ജന്തീനയില്‍ പേമാരി ദുരന്തം-പാപ്പായുടെ സാന്ത്വനവചസ്സുകള്‍


തന്‍റെ ജന്മനാടായ അര്‍ജന്തീനയില്‍ പേമാരിയും ജലപ്രളയവും വിതച്ച ദുരന്തങ്ങളില്‍ ഫ്രാന്‍സീസ് പാപ്പാ ദുഃഖം രേഖപ്പെടുത്തകയും ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അനേകവര്‍ഷങ്ങളിലെ ത്യാഗത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും ഫലമായ പാര്‍പ്പിടവും ഭൂസ്വത്തും മറ്റും ഒരുനമിഷംകൊണ്ടു നശിച്ചുപോയ അനേകര്‍ക്ക് തന്‍റെ   ആദ്ധ്യാത്മികമായ സാന്നിധ്യം ഫ്രാന്‍സീസ് പാപ്പാ അര്‍ജന്തീനയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ ഹൊസേ മരീയ അറന്‍സേദൊയ്ക്കയച്ച കത്തില്‍ ഉറപ്പുനല്കുന്നു.

ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ സാഹോദര്യൈക്യദാര്‍ഢ്യത്തോടുകൂടി സകലരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പൗരാധികാരികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സന്നദ്ധസേവകര്‍ക്കും പാപ്പാ പ്രചോദനം പകരുകയും ചെയ്യുന്നു.

ബുവെനോസ് അയിരെസ് പ്രവിശ്യയെ ഏറ്റവുമധികം ബാധിച്ച പേമാരിയും ജലപ്രളയവും 50 ലേറെപ്പേരുടെ ജീവന്‍ അപഹരിച്ചതായി കണക്കാക്കപ്പെടുന്നു.








All the contents on this site are copyrighted ©.