2017-04-01 13:08:00

പാപ്പായുടെ സ്വയാധികാരപ്രബോധനം-“സാംക്ത്വാറിയും ഇന്‍ എക്ലേസിയ”


തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ ചുമതല നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയ്ക്ക് ഔദ്യോഗികമായി നല്കുന്ന “സാംക്ത്വാറിയും ഇന്‍ എക്ലേസിയ”(SANCTUARIUM IN ECCLESIA) എന്ന “മോത്തു പ്രോപ്രിയൊ” അഥവാ സ്വയാധികാരപ്രബോധനം ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ചു.

ലൂര്‍ദ്ദുനാഥയുടെ തിരുന്നാള്‍ ദിനമായിരുന്ന ഫെബ്രുവരി 11ന് (11/02/2017) പാപ്പാ നല്‍കിയ ഈ മോത്തു പ്രോപ്രിയൊ ശനിയാഴ്ചയാണ് (01/04/17) പരസ്യപ്പെടുത്തപ്പെട്ടത്.

സമൂഹത്തിന്‍റെ നവസുവിശേഷവത്ക്കരണത്തില്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ വഹിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന പങ്കു കണക്കിലെടുത്തുകൊണ്ടാണ് തീര്‍ത്ഥാടനകേന്ദ്രങ്ങളെ സംബന്ധിച്ച നിശ്ചിത ഉത്തരവാദിത്വങ്ങള്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയെ ഏല്പിക്കുന്നതെന്ന് പാപ്പാ ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാനന്‍ നിയമത്തിന്‍റെ 1232-1233 വകുപ്പുകളുടെ അടിസ്ഥാനത്തില്‍ അന്താരഷ്ട്ര തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ സ്ഥാപനം, അവയുടെ ഭരണഘടന അംഗീകരിക്കല്‍,

നവസുവിശേഷവത്കരണത്തിന്‍റെ ചാലകശക്തികേന്ദ്രമാക്കി തീര്‍ത്ഥാടനകേന്ദ്രങ്ങളെ മാറ്റുന്നതിനുതകുന്ന അജപാലനസംവിധാനം പരിപോഷിപ്പിക്കല്‍ തുടങ്ങിയവ ഈ പൊന്തിഫിക്കല്‍ സമതിയില്‍ നിക്ഷിപ്തമായിരിക്കുന്ന പുതിയ ചുമതലകളി‍ല്‍ ചിലതാണ്.

വിശ്വാസികളുടെ ലളിതവും വിനയാന്വിതവുമായ വിശ്വാസത്തിന്‍റെ സവിശേഷ അടയാളമായി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഇന്നും നിലകൊള്ളുന്നുവെന്ന് പാപ്പാ തന്‍റെ മോത്തു പ്രോപ്രിയൊയില്‍ അനുസ്മരിക്കുന്നു








All the contents on this site are copyrighted ©.