2017-04-01 08:52:00

കൊളോസ്സിയത്തില്‍ വച്ച് ആചരിക്കുന്ന കുരിശിന്‍റെ വഴി; പ്രാര്‍ഥനാപ്പുസ്തകം തയ്യാറായി


കൊളോസ്സിയത്തില്‍ വച്ച് ആചരിക്കുന്ന കുരിശിന്‍റെ വഴി; പ്രാര്‍ഥനാപ്പുസ്തകം തയ്യാറായി

ഈ വര്‍ഷം ഏപ്രില്‍ 14, ദുഖവെള്ളിയാഴ്ചയില്‍ റോമിലെ കൊളോസ്സിയത്തില്‍ വച്ചു മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുരിശിന്‍റെ വഴിയിലെ ധ്യാനവിചിന്തനങ്ങളും പ്രാര്‍ഥനകളും ഉള്‍പ്പെടുത്തിയ പുസ്തകം തയ്യാറായി.  പാപ്പായുടെ നിര്‍ദ്ദേശപ്രകാരം ഇതു തയ്യാറാക്കിയത്, 2014-ലെ റാറ്റ്സിംഗര്‍ അവാര്‍ഡു ജേതാവായ പ്രൊഫ. ആന്‍ മരീ പെല്ലെറ്റിയേര്‍ (Professor Anne-Marie Pellettier) ആണ്.  

ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും മതപഠനശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി, വിവിധ യൂണിവേഴ്സിറ്റികളില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രൊഫ. ആന്‍ മരീ കുടുംബിനിയും മൂന്നു കുട്ടികളുടെ മാതാവുമാണ്








All the contents on this site are copyrighted ©.