2017-04-01 13:30:00

അവിഭക്തഹൃദയത്തോടെ ദൈവത്തെ സേവിക്കുക - പാപ്പാ വൈദികരോട്


വൈദികന്‍റെ വ്യക്തിത്വരൂപീകരണം എന്നതിനര്‍ത്ഥം എളിമയോടെ കര്‍ത്താവിനെ സമീപിക്കാനും അവിടത്തെ ഹിതം അന്വേഷിക്കാനും പ്രാപ്തനാകുകയെന്നതാണെന്ന് മാര്‍പ്പാപ്പാ.

റോമില്‍ സ്പാനിഷ് ഭാഷാക്കാരായ വൈദികര്‍ താമസിച്ച് പഠിക്കുന്ന സാന്‍ ഹൊസെ പൊന്തിഫിക്കല്‍ സ്പാനിഷ് കോളേജില്‍ നിന്നുള്ള 160 ഓളം പേരെ ശനിയാഴ്ച (01/04/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുക എ​ന്ന യേശുവചനം ഉദ്ധരിച്ച പാപ്പാ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ വെടിഞ്ഞ്, വൈക്തിക നേട്ടങ്ങളില്‍ കണ്ണുവയ്ക്കാതെ അവിഭക്തഹൃദയത്തോടെ ദൈവസേവനത്തിനായി ഇറങ്ങിത്തിരിക്കേണ്ടവനാണ് വൈദികന്‍ എന്നു ഓര്‍മ്മിപ്പിച്ചു.

 

 

 








All the contents on this site are copyrighted ©.