2017-03-30 08:22:00

''സുവിശേഷ സന്തോഷത്തിന്‍റെ സംവാഹകരാകുക'': യുവജനങ്ങളോട് ഫ്രാന്‍സീസ് പാപ്പാ


''സുവിശേഷ സന്തോഷത്തിന്‍റെ സംവാഹകരാകുക'': യുവജനങ്ങളോട് ഫ്രാന്‍സീസ് പാപ്പാ

യൂറോപ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് കൗണ്‍സില്‍ മാര്‍ച്ച് 28-31 ദിനങ്ങളിലായി, ‘‘ക്രിസ്തുവിന്‍റെ വിളിക്കു സ്വതന്ത്രമായ പ്രത്യുത്തരമേകുന്നതിന് യുവജനങ്ങളോ‌‌ടൊത്തു സഹഗമിക്കുക’’ എന്ന പ്രമേയവുമായി ബാള്‍സിലോണയില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നത്.

മാര്‍ച്ച് 2 വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വഴി, ബാള്‍സിലോണയിലെ ആര്‍ച്ചുബിഷപ്പ്, ഹുവാന്‍ ഹോസെ ഒമേല്ലായെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച സന്ദേശത്തിന്‍റെ പൂര്‍ണരൂപം താഴെച്ചേര്‍ക്കുന്നു.

ബാള്‍സിലോണയിലെ ആര്‍ച്ചുബിഷപ്പ്, മോണ്‍. ഹുവാന്‍ ഹൊസേ, ഒമേല്ല ഒമേല്ല,

താങ്കളെയും, ''ക്രിസ്തുവിന്‍റെ വിളിക്കു സ്വതന്ത്രമായ പ്രത്യുത്തരമേകുന്നതിന് യുവജനങ്ങളോ‌‌ടൊത്തു സഹഗമിക്കുക'' എന്ന പ്രമേയവുമായി  യൂറോപ്യന്‍ ബിഷപ്സ്സ് കോണ്‍ഫറന്‍സ് കൗണ്‍സില്‍ സംഘടിപ്പിച്ച ഈ സിംപോസിയത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഫ്രാന്‍സീസ് പാപ്പാ ഹൃദയപൂര്‍വം തന്‍റെ ആശംസകളറിയിക്കുന്നു.

ക്രിസ്തുവിന്‍റെ കുടുംബത്തിലെ സജീവ അംഗങ്ങളെന്ന നിലയില്‍, സംവാദവും സമാഗമവും വഴി തങ്ങള്‍ എല്ലായിടത്തും സുവിശേഷ സന്തോഷത്തിന്‍റെ സംവാഹകരാണെന്ന് യുവജനം ബോധ്യപ്പെടുന്നതിനും തക്കവിധം, സുവിശേഷവത്ക്കരണം, യുവജനത്തോടൊത്തു സഹഗമിക്കല്‍ എന്നിവയില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പരിചിന്തനം നടത്തുന്നതിന് പരിശുദ്ധ പിതാവ് നി ങ്ങളെ ഉത്തേജിപ്പിക്കുന്നു.

ഈ മനോവികാരങ്ങളോടെ, പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണം യാചിച്ചുകൊണ്ട്, പരിശുദ്ധപിതാവ് സന്തോഷപൂര്‍വം നിങ്ങള്‍ക്ക് അപ്പസ്തോലികാശീര്‍വാദം നല്‍കുന്നു.

കര്‍ദിനാള്‍ പിയെത്രോ പരോളിന്‍

പരിശുദ്ധപിതാവിന്‍റെ സ്റ്റേറ്റു സെക്രട്ടറി.
All the contents on this site are copyrighted ©.