2017-03-29 09:37:00

പരി. പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങള്‍


പരി. പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന 2017-ലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍

ഓശാനഞായറാഴ്ചയോടെ ആരംഭിക്കുന്ന പെസഹാവാരത്തില്‍ പരിശുദ്ധപിതാവിന്‍റെ മുഖ്യകാര്‍മികത്വത്തിലുള്ള തിരുക്കര്‍മപരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.  ഓശാനഞായറാഴ്ച വത്തിക്കാന്‍ അങ്കണത്തില്‍ പ്രാദേശികസമയം പത്തുമണിക്കു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും തുടര്‍ന്നു ദിവ്യബലിയര്‍പ്പണവുമാണ് അന്നത്തെ മുഖ്യ കര്‍മങ്ങള്‍

പെസഹാവ്യാഴാഴ്ചയിലെ തിരുക്കര്‍മങ്ങളായ തൈലം വെഞ്ചരിപ്പും ദിവ്യബലിയും പാപ്പായുടെ കാര്‍മികത്വത്തില്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വച്ചായിരിക്കും. ദുഃഖവെള്ളിയാഴ്ചയിലെ  വത്തിക്കാന്‍ ബസിലിക്കയില്‍ വച്ചുള്ള കര്‍മങ്ങള്‍ വൈകിട്ട് 5 മണിക്കും തുടര്‍ന്ന് കുരിശിന്‍റെ വഴി, റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും ആരംഭിക്കും. ഈസ്റ്റര്‍ ശനിയാഴ്ച വൈകിട്ട് 8.30-നായിരിക്കും പാപ്പായുടെ മുഖ്യകാര്‍മി കത്വത്തിലുള്ള തിരുക്കര്‍മങ്ങള്‍.  ഇതു വത്തിക്കാന്‍ ബസിലിക്കയില്‍ വച്ചായിരിക്കും.  ഈസ്റ്റര്‍ദിനത്തില്‍ രാവിലെ പത്തുമണിക്ക് വത്തിക്കാന്‍ അങ്കണത്തില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും.  തുടര്‍ന്ന് പതിവുപോലെ, ഊര്‍ബി എത് ഓര്‍ബി സന്ദേശവും ആശീര്‍വാദവും നല്‍കും. 
All the contents on this site are copyrighted ©.