2017-03-28 16:13:00

'നിഷ്ക്രിയത' എന്ന പാപത്തെക്കുറിച്ച് പാപ്പായുടെ വചനസന്ദേശം


'നിഷ്ക്രിയത' എന്ന പാപം:  പാപ്പായുടെ വചനസന്ദേശം

2017 മാര്‍ച്ച് 28, ചൊവ്വാഴ്ചയില്‍ പാപ്പാവസതിയിലെ സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച ദിവ്യബ ലിമധ്യേ സുവിശേഷസന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.  ബെത്സെയ്ഥാ കുളക്കരയിലെ തളര്‍വാതരോഗിയെ യേശു സുഖപ്പെടുത്തുന്നതിനെക്കുറിച്ചു വിവരിക്കുന്ന നാലാം സുവിശേഷത്തില്‍നിന്നുള്ള വായനയെ അടിസ്ഥാനമാക്കിയായിരുന്നു സന്ദേശം. 38 വര്‍ഷം തളര്‍വാതരോഗിയായി ആ കുളക്കരയിലുണ്ടായിരുന്ന മനുഷ്യന്‍റെ മനോഭാവത്തെ വിശദീകരിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു:

യേശു നമ്മോടെല്ലാവരോടുമായി ഇങ്ങനെ ചോദിക്കുന്നു, മനോഹരമാണത്. നീ സുഖപ്പെടാന്‍ ആഗ്രഹിക്കുന്നുവോ? നീ സന്തോഷവാനായിരിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? പരിശുദ്ധാത്മാവാല്‍ നിറ ഞ്ഞവനായിരിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? ഒരു പക്ഷേ ആ കുളക്കരയില്‍, രോഗികളും അന്ധരും, മുടന്തരും ആയിരുന്നവരൊക്കെ പറഞ്ഞുകാണും.  ഉവ്വ്, കര്‍ത്താവേ, ഉവ്വ്.  എന്നാല്‍ ഈ മനുഷ്യന്‍ മാത്രം ഇങ്ങനെ പറയുന്നു: വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാനെത്തു മ്പോഴേയ്ക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.  ഈ മനുഷ്യന്‍, പാപ്പാ നിരീ ക്ഷിക്കുന്നു: ആദ്യസങ്കീര്‍ത്തനത്തില്‍ പറയുന്നതുപോലെ, നീര്‍ച്ചാലിനരികെ നില്‍ക്കുന്ന വൃക്ഷം പോലെയായിരുന്നു, എന്നിട്ടും അയാള്‍ക്ക് വരണ്ട വേരുകളാണ് ഉണ്ടായിരുന്നത്. ജലത്തിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത വേരുകള്‍; ജലത്താല്‍ സൗഖ്യം നേടുന്നതിനു കഴിയാത്തവന്‍. പാപ്പാ തുടര്‍ന്നു:

ഈ മനോഭാവം, നിഷ്ക്രിയത്വത്തിന്‍റെ ഈ ഭാവം, ഏറ്റവും മോശമായ ഒരു പാപമാണ്.  പരാതിപ്പെടുന്ന, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ഈ മനുഷ്യന്‍റെ രോഗം തളര്‍വാതമെന്നതിനെക്കാള്‍, അലസതയുടേതാണ്. ഈ നിഷ്ക്രിയത്വം ചിലര്‍ക്കു സുഖകരമാണ്, അവര്‍ക്കതു ശീലമായിക്കഴിഞ്ഞു. മുന്നോട്ടു പോകാനോ സന്തോഷവാനായിരിക്കുവാനോ ഇഷ്ടപ്പെടാതിരിക്കുക എന്നതു പാപമാണ്; ഗൗരവമായ അസുഖം.

ജീവന്‍റെ ഉറവയിലേക്കു വരുവാനുള്ള കര്‍ത്താവിന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ട് രക്ഷയുടെ ആനന്ദം അറിയുക എന്ന ആഹ്വാനവുമായാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.
All the contents on this site are copyrighted ©.