2017-03-27 12:49:00

സിറിയ :നരകതുല്യം ജനജീവിതം - കര്‍ദ്ദിനാള്‍ ത്സെനാറി


സിറിയയിലെ ജനങ്ങളുടെ ജീവിതം നരകതുല്യമെന്ന് അന്നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ കര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറി.

വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ സിറിയയിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അന്നാട്ടിലെ ജനങ്ങളുടെ യാതനകള്‍ വിവരിക്കാന്‍ വാക്കുകള്‍ ഇല്ലയെന്നും നരകം ഉണ്ടെന്നു വിശ്വാസിക്കാത്തവര്‍ക്ക് അതു കാണണമെങ്കില്‍ സിറിയില്‍ വന്നാല്‍ മതിയെന്നും സായുധ സംഘര്‍ഷങ്ങള്‍ അന്നാട്ടില്‍ വിതച്ചിരിക്കുന്ന ഭീകരാവസ്ഥയിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് കര്‍ദ്ദിനാള്‍ ത്സെനാറി പറഞ്ഞു.

4 ലക്ഷത്തോളം പേരുടെ ജീവനപഹരിച്ച യുദ്ധം 20 ലക്ഷത്തോളം പേരെ മുറവേല്പിച്ചിട്ടുണ്ടെന്നും ഇവരില്‍ അംഗവൈകല്യം സംഭവിച്ചിട്ടുള്ളവര്‍ നിരവധിയാണെന്നും 60 ലക്ഷത്തോളം പേരാണ് അന്നാടിനകത്തുതന്നെ ചിതറിക്കപ്പെട്ടിരിക്കുന്നതെന്നും 6 ലക്ഷം പേര്‍ ഭക്ഷ്യ-ഔഷധ-പാര്‍പ്പിട സഹായങ്ങള്‍ ലഭിക്കാന്‍ കഴിയാത്തവിധം ബന്ദികളെപ്പോലെ അധിനിവേശ പ്രദേശങ്ങളില്‍ കഴിയുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.‌

സിറിയയില്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സാദിന്‍റെ ഭരണകൂടത്തിനെതിരെ 2011 മാര്‍ച്ചില്‍ ആരംഭിച്ച പ്രക്ഷോഭണമാണ് ജിഹാദികളുടെയും അന്താരാഷ്ട്രശക്തികളുടെയും ഇടപെടലോടെ സങ്കീര്‍ണ്ണ യുദ്ധമായി പരിണമിച്ചിരിക്കുന്നത് 
All the contents on this site are copyrighted ©.