2017-03-25 13:13:00

പ്രകൃതിസംരക്ഷണ ഔത്സുക്യവും നീതിയും


പ്രകൃതിസംരക്ഷണ ഔത്സുക്യം, പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കല്‍, സമൂഹത്തോടുള്ള പ്രതിബദ്ധത, ആന്തരികസമാധനം എന്നിവ അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാനസത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

കാലാവസ്ഥമാറ്റത്തെയും സ്ഥായിയായ പുരോഗതിയെയും അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്ക്    പട്ടണത്തില്‍, വ്യാഴാഴ്ച(23/03/17) നടന്ന ഉന്നതതല യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ഥായിയും സമഗ്രവുമായ വികസനം സാധ്യമാക്കുന്നതിന് മാനവകുടുംബത്തെ ഒറ്റക്കെട്ടായി നിറുത്തുന്നതിനുള്ള പരിശ്രമം പൊതുഭവനത്തെ സംരക്ഷിക്കുക എന്ന അടിയന്തിര വെല്ലുവിളിയില്‍ അന്തര്‍ലീനമാണെന്ന ഫ്രാന്‍സീസ് പാപ്പായുടെ ഉദ്ബോധനം ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ അനുസ്മരിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.