2017-03-25 13:05:00

പാപ്പായുടെ ട്വീറ്റ്- ദൈവവചനത്തിന്‍റെ ശക്തി


ദൈവവചനം ജീവദായകശക്തിയെന്ന് പാപ്പാ.

ട്വിറ്ററില്‍ ശനിയാഴ്ച (25/03/17) കണ്ണി ചേര്‍ത്ത   സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ദൈവവചനം മനുഷ്യഹൃദയങ്ങളെ മാനസാന്തരപ്പെടുത്താന്‍ കഴിവുറ്റ സജീവശക്തിയാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 3 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ഈ സന്ദേശം, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©.