2017-03-25 11:32:00

കര്‍ദിനാള്‍ വില്യം കീലര്‍ അന്തരിച്ചു.


യു.എസ്  കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ പ്രസിഡന്‍റും (1992-1995) ബാള്‍ട്ടിമോര്‍ രൂപതയുടെ ആര്‍ച്ചുബിഷപ്പുമായിരുന്ന കര്‍ദിനാള്‍ വില്യം കീലര്‍ (Cardinal William H. Keeler) അന്തരിച്ചു.  2007-ല്‍ രൂപതാഭരണത്തില്‍ നിന്നു വിരമിച്ച അദ്ദേഹത്തിന് 86 വയസ്സായിരുന്നു.  അമേരിക്കന്‍ ഐക്യനാടുകളിലെ ബാള്‍ട്ടിമോര്‍ അതിരൂപതയെ പതിനെട്ടുകൊല്ലം നയിച്ച അദ്ദേഹം സഭൈക്യമേഖലയിലും മതാന്തരസംവാദരംഗത്തും ഏറെ പ്രശസ്തനായിരുന്നു.   അദ്ദേഹത്തിന്‍റെ അന്ത്യം മാര്‍ച്ച് 23-ന് ബാള്‍ട്ടിമോറിലെ സെന്‍റ് മാര്‍ട്ടിന്‍സ് സദനത്തില്‍ വച്ചായിരുന്നു.

 
All the contents on this site are copyrighted ©.