2017-03-23 13:05:00

ലണ്ടന്‍ ഭീകരാക്രമണത്തില്‍ പാപ്പായുടെ ദു:ഖവും പ്രാര്‍ത്ഥനയും


ലണ്ടനില്‍ പാര്‍ലിമെന്‍റ് മന്ദിരത്തിനു സമീപം നടന്ന ഭാകരാക്രമണദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചിക്കുന്നു.

ബുധനാഴ്ച (22/03/17) ഉണ്ടായ ഈ ആക്രമണത്തില്‍ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും  ഫ്രാന്‍സീസ് പാപ്പാ വേദനയോടെ ഓര്‍ക്കുകയും ഈ ദുരന്തം മൂലം വേദനിക്കുന്നവരോടു പ്രാര്‍ത്ഥനാപൂര്‍വ്വകമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിന്‍സന്‍റ് നിക്കൊളാസിന് പാപ്പായുടെ നാമത്തില്‍ അയച്ചുകൊടുത്ത അനുശോചന സന്ദേശത്തില്‍ അറിയിക്കുന്നു.

 ഈ ഭീകരാക്രമണത്തില്‍ ഒരു പോലീസ് ഉള്‍പ്പടെ 5 പേര്‍ കൊല്ലപ്പെടുകയും  ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെസ്റ്റ്മിനിസ്റ്ററിലെ പാലത്തിലൂടെ ആളുകളുടെ ഇടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയും പാര്‍ലിമെന്‍റ് മന്ദിരവളപ്പിന്‍റെ ഇരുമ്പു വാതിലില്‍ ഇടിച്ചു നിറുത്തുകയും ചെയ്ത ഭീകരന്‍ പോലിസ് ഉദ്യോഗസ്ഥനെ കുത്തിക്കൊല്ലുകയായിരുന്നു.

ഭീകരന്‍ പോലിസ് വെടിയേറ്റു മരിച്ചു.








All the contents on this site are copyrighted ©.