2017-03-23 13:21:00

കാമറൂണിന്‍റെ പ്രസിഡന്‍റ് പോള്‍ ബിയ വത്തിക്കാനില്‍


ഫ്രാന്‍സീസ് പാപ്പാ ആഫ്രിക്കന്‍ നാടായ കാമറൂണിന്‍റെ പ്രസിഡന്‍റ് പോള്‍ ബിയയെ വത്തിക്കാനില്‍ സ്വീകരിച്ചു.

വ്യാഴാഴ്ച (23/03/17) രാവിലെ പത്നീസമേതനായാണ് പ്രസിഡന്‍റ് ബിയ  വത്തിക്കാനിലെത്തിയത്.

പരിശുദ്ധസിംഹാനവും കാമറൂണും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധങ്ങള്‍, അന്നാടിന്‍റെ ജീവിതത്തില്‍ കത്തോലിക്കാസഭ വഹിക്കുന്ന പങ്ക് തുടങ്ങിയ കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശവിഷയങ്ങളായി.

പ്രസിഡന്‍റ് ബിയയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചാനന്തരം പാപ്പാ പ്രസിഡന്‍റിനോടും അദ്ദേഹത്തിന്‍റെ പത്നിയുള്‍പ്പടെയുള്ള അനുചരരോടുമൊപ്പം അല്പസമയം ചിലവഴിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് പോള്‍ ബിയ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും, വത്തിക്കാന്‍റെ   വിദേശബന്ധകാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറും ആയി സംഭാഷണം നടത്തി.
All the contents on this site are copyrighted ©.