2017-03-22 08:58:00

മെയ് 12-13-ലെ പാപ്പായുടെ ഫാത്തിമസന്ദര്‍ശന പരിപാടികള്‍


2017 മെയ്മാസം 12, 13 തീയതികളില്‍ ഫാത്തിമയിലേക്കുള്ള പാപ്പായുടെ തീര്‍ഥാടനത്തിന്‍റെ പരിപാടികള്‍

പരി. കന്യകാമറിയത്തിന്‍റെ പ്രത്യക്ഷീകരണത്തിന്‍റെ ശതാബ്ദിയാചരണത്തോടനുബന്ധിച്ച് 2017 മെയ് 12-13 തീയതികളില്‍ ഫ്രാന്‍സീസ് പാപ്പാ പോര്‍ച്ചുഗലിലെ ഫാത്തിമയിലേക്കു നടത്തുന്ന തീര്‍ഥാനടനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ പ്രസിദ്ധപ്പെടുത്തി.

മെയ് പന്ത്രണ്ടാംതീയതി റോമിലെ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന പാപ്പാ, 4.20-ന്  പോര്‍ച്ചുഗലിലെ മോന്തെ റെയാലിലെത്തും.  അവിടെ പോര്‍ച്ചുഗീസ് പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ചയ്ക്കുശേഷം 6.15-ന് ഫാത്തിമയിലെ ഗ്രോട്ടോയിലെത്തുന്ന പാപ്പാ അവിടെ പ്രാര്‍ഥനയില്‍ ചെലവഴിക്കും. 

മെയ് പതിമൂന്നാംതീയതിയിലെ പ്രധാനപരിപാടികള്‍, പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, ഫാത്തിമ ദേവാലയത്തിലെ ദിവ്യബലിയര്‍പ്പണം, വചനസന്ദേശം, രോഗികളോടുള്ള പ്രഭാഷണം എന്നിവയാണ്. പോര്‍ച്ചുഗലിലെ മെത്രാന്മാരുമൊത്തുള്ള ഉച്ചവിരുന്നിനുശേഷം മൂന്നുമണിക്ക് മടക്കയാത്ര നടത്തുന്ന പാപ്പാ 7.05-ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍ എത്തുന്നതാണ്. 
All the contents on this site are copyrighted ©.