2017-03-21 08:15:00

ജീവിത പ്രതിസന്ധികളില്‍ പതറാതെ ദൈവഹിതം തേടിയ വി.യൗസേപ്പ്


ലോകരക്ഷകനായ യേശുമഹേശന്‍റെ അമ്മയായ നസ്രത്തിലെ കന്യകയായ പരിശുദ്ധ മറിയത്തിന്‍റെ വിരക്ത കാന്തന്‍, യേശുവിന്‍റെ വളര്‍ത്തുപിതാവ്, ആശാരിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്നവന്‍, നീതിമാനായ വിശുദ്ധ യൗസേപ്പ്-കുടുംബനാഥന്‍മാര്‍ക്കും, അദ്ധ്വാനിക്കുന്നവര്‍ക്കും മാതൃകയായ യൗസേപ്പിതാവ്.

ഈ പുണ്യവാന്‍റെ തിരുന്നാള്‍ തിരുസഭ അനുവര്‍ഷം മാര്‍ച്ച് 19 ന് ആചരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, വിശുദ്ധ യൗസേപ്പിതാവിനെ അധികരിച്ചുള്ള ഏതാനും ചിന്തകള്‍.  ഈ ചിന്തകള്‍ പങ്കുവയ്ക്കുന്നത് “ഒ എസ് ജെ” എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന “ഒബ്ലൈറ്റ്സ് ഓഫ് സെന്‍റ് ജോസഫ്”-“വിശുദ്ധ യൗസേപ്പിന്‍റെ  സമര്‍പ്പിതര്‍” എന്ന സന്ന്യാസസമൂഹത്തിന്‍റെ വികാര്‍ ജനറലായി സേവനമനുഷ്ഠിക്കുന്ന വൈദികന്‍ ജോണ്‍ ആട്ടുള്ളില്‍ ആണ്.
All the contents on this site are copyrighted ©.