2017-03-18 10:40:00

പാപ്പായുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് @Franciscus ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു


പാപ്പായുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് @Franciscus ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു.

2016 മാര്‍ച്ചു 19-നാണ് പാപ്പായുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് @Franciscus ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മുപ്പത്തഞ്ചുലക്ഷം അനുയായികളാണുള്ളത്. അതില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ ഓരോ ആഴ്ചയിലും ശരാശരി ഒരു കോടി ആള്‍ക്കാര്‍ വീക്ഷിക്കുന്നുവെന്നാണ് കണക്ക്.  

പരിശുദ്ധ സിംഹാസനത്തിന്‍റെ മാധ്യമകാര്യാലയത്തിന്‍റെ സെക്രട്ടറി മോണ്‍. അദ്രിയാന്‍ റൂയിസ് (Msgr. Lucio Adrian Ruiz),  ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്ന ആശയവുമായി പാപ്പായെ സമീപിച്ചതോര്‍മ്മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

അന്നു പാപ്പാ സൂചിപ്പിച്ചു '' പ്രതീകങ്ങളുടെ ദൈവശാസ്ത്രം പരിഗണിക്കുമ്പോള്‍, ജനങ്ങളുമായി അടുത്തു സംവദിക്കുന്നതിന്, വിശ്വാസപരിശീലനം നല്‍കുന്നതിനുപോലും, ചിത്രങ്ങള്‍ ഒരു മാര്‍ഗമാണെന്ന് സഭ എല്ലായ്പോഴും മനസ്സിലാക്കിയിരുന്നു.  ദേവാലയത്തിലെ പെയിന്‍റുങ്ങുകള്‍ സവിശേഷമാംവിധം പ്രാധാന്യമര്‍ഹിക്കുന്നു.''   ഡിജിറ്റല്‍ ലോകത്തെ സുവിശേഷവത്ക്കരിക്കുക എന്ന പരിശുദ്ധ പിതാവിന്‍റെ ദര്‍ശനമാണിതു സൂചിപ്പിക്കുക.

അദ്ദേഹം തുടര്‍ന്നു: പാപ്പായുടെ ചിത്രങ്ങള്‍ അവിശ്വാസികളുള്‍പ്പെടെയുള്ള ജനങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും സ്പര്‍ശിക്കുന്നു.  പാപ്പായുടെ വാക്കുകള്‍ രചിക്കുന്ന ചിത്രങ്ങളും അപ്രകാരംതന്നെ.  ഉദാഹരണമായി സാന്താമാര്‍ത്തായിലെ ദിവ്യബലിമധ്യേയുള്ള പാപ്പായുടെ വചനസന്ദേശങ്ങളെക്കുറിച്ചു ചിന്തിക്കുക.  നാം ഇന്നു ഡിജിറ്റല്‍ സംസ്ക്കാരത്തിലാണ്. അതാതുകാലത്തിന്‍റെയും സ്ഥലത്തിന്‍റെയും സംസ്ക്കാരവുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ട് സുവിശേഷപ്രഘോഷണത്തിലേര്‍പ്പെടുക ആവശ്യമായിരിക്കുന്നു. തീര്‍ച്ചയായും പ്രത്യാശയുടെ സന്ദേശത്തിനും സാംസ്ക്കാരികാനുരൂപണം ആവശ്യമാണ്. 

 

 

 








All the contents on this site are copyrighted ©.