2017-03-18 13:35:00

സുഡാന്‍ ജനതയക്ക് ഇറ്റലിയിലെ സഭയുടെ സഹായം 10 ലക്ഷം യൂറൊ


സംഘര്‍ഷങ്ങളും, തത്ഫലമായ, പട്ടിണിദുരന്തങ്ങളും ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ദക്ഷിണ സുഡാനിലെ ജനങ്ങള്‍ക്ക് ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ സഹായം.

10 ലക്ഷം യൂറൊ, ഏകദേശം 7 കോടി രൂപയാണ് മെത്രാന്മാര്‍ സംഭാവന ചെയ്യുന്നത്.

സുഡാനില്‍ ഒരു ലക്ഷം പേര്‍ പട്ടിണിമൂലം മരണമടയുന്ന അപകടം ഉണ്ടെന്ന് ഐക്യരാഷ്ടസഭ വെളിപ്പെടുത്തുന്നു. സത്വര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഈ സംഖ്യ 50 ലക്ഷമായി ഉയരുന്ന അപകടസാധ്യതയും ഉണ്ട്. 
All the contents on this site are copyrighted ©.