2017-03-18 13:39:00

ഏഴാം ഏഷ്യന്‍ യുവജന സംഗമം ജൂലൈ 30 മുതല്‍ ആഗസ്റ്റ് 09 വരെ


ഐക്യദാര്‍ഢ്യ-സമാഗമ സംസ്കൃതികള്‍ ഏഷ്യയുടെ ബഹുമത-ബഹുസാംസ്കാരിക സമൂഹത്തില്‍ പരിപോഷിപ്പിക്കുകയാണ് പ്രസ്തുത ഭൂഖണ്ഡത്തിലെ ഏഴാം യുവജന സംഗമത്തിന്‍റെ  ലക്ഷ്യമെന്ന് ഇന്തൊനേഷ്യയിലെ ജക്കാര്‍ത്ത അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഇഗ്നേഷ്യസ് സുഹാര്യൊ.

ഇക്കൊല്ലം (2017) ജൂലൈ 30 മുതല്‍ ആഗസ്റ്റ് 09 വരെ  ജക്കാര്‍ത്തയില്‍ അരങ്ങേറാന്‍ പോകുന്ന ഈ യുവജനസംഗമത്തിന്‍റെ ലക്ഷ്യങ്ങളെയും കാര്യപരിപാടികളെയും അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യയിലെ 29 നാടുകളില്‍ നിന്നുള്ള 3000ത്തോളം കത്തോലിക്ക യുവതീയുവാക്കള്‍ ഇതില്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്നു.

“ ഏഷ്യയിലെ യുവജനം ഉത്സവത്തില്‍, ബഹുസാംസ്കാരിക ഏഷ്യയില്‍ സുവിശേഷം ജീവിക്കുക” എ​ന്നതാണ് ഈ യുവജന സംഗമത്തിന്‍റെ ആദര്‍ശ പ്രമേയം.   

 
All the contents on this site are copyrighted ©.