2017-03-18 13:21:00

പാലങ്ങള്‍ പണിയുക, തിന്മയെ നന്മകൊണ്ടു ജയിക്കുക-പാപ്പാ


മതിലുകളല്ല പാലങ്ങളാണ് പണിയേണ്ടതെന്ന് മാര്‍പ്പാപ്പാ.

സാമൂഹ്യവിനിമയ ശൃംഖലയില്‍ ഒന്നായ ട്വിറ്ററില്‍ ശനിയാഴ്ച(18/03/17) ചേര്‍ത്ത   സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.

“മതിലുകളല്ല സേതുബന്ധങ്ങള്‍ തീര്‍ക്കാനും തിന്മയെ നന്മകൊണ്ടും ദ്രോഹത്തെ മാപ്പു നല്കലിലൂടെയും ജയിക്കാനും, സകലരുമൊത്തു സമാധാനത്തില്‍ ജീവിക്കാനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ഈ സന്ദേശം, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

പാപ്പായുടെ ട്വിറ്റര്‍ അനുയായികളുടെ സംഖ്യ, വിവധഭാഷകളിലായി 3 കോടിയിലേറെ വരും. 
All the contents on this site are copyrighted ©.