2017-03-18 13:24:00

പാപ്പായുടെ അനുതാപ ശുശ്രൂഷ


ഫ്രാന്‍സീസ് പാപ്പാ പതിനേഴാം തിയതി വെള്ളിയാഴ്ച (17/03/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അനുതാപ ശുശ്രൂഷ നയിച്ചു.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി “കര്‍ത്താവിനായി 24 മണിക്കൂര്‍”  എന്ന പേരില്‍ അനുവര്‍ഷം നടത്തിവരുന്ന അനുതാപ ശുശ്രൂഷയുടെ ഭാഗമായി താന്‍ നയിച്ച ഈ ശുശ്രൂഷാവേളയില്‍ പാപ്പാ 4 സ്ത്രീകളും 3 പുരുഷന്മാരുമുള്‍പ്പടെ 7 പേരുടെ കുമ്പസാരം കേള്‍ക്കുകയും അവര്‍ക്ക് പാപമോചനം നല്കുകയും ചെയ്തു.പാപ്പാ 50 മിനിറ്റോളം കുമ്പസാരക്കൂട്ടില്‍ ഇവര്‍ക്കായി ചിലവഴിച്ചു.

അതിനു മുമ്പ് പാപ്പാ ഒരു വൈദികന്‍റെയടുത്തു കുമ്പസാരിക്കുകയും പാപമോചനം സ്വീകരിക്കുകയും ചെയ്തു.വൈകുന്നേരം റോമിലെ സമയം 5 മണിക്ക് ആയിരുന്നു ഈ അനുതാപ ശുശ്രൂഷ. 
All the contents on this site are copyrighted ©.