2017-03-18 11:17:00

രക്തസാക്ഷിയായ ജോസഫ് മയര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്


രക്തസാക്ഷി ജോസഫ് മയര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

ഇറ്റലിയിലെ ബോള്‍സാനോയില്‍ ജനിച്ച് നാസിഭരണകാലത്ത് ദാഹാവു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വച്ചുള്ള മരണശിക്ഷക്കു വിധിക്കപ്പെടുകയും യാത്രാമധ്യേ ജര്‍മനിയിലെ എര്‍ലാംഗനില്‍ വച്ച് ദിവംഗതനാവുകയും ചെയ്ത അല്മായനാണ് 2017 മാര്‍ച്ച് 18, ശനിയാഴ്ച ബോള്‍സാനോ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോസഫ് മയര്‍-നൂസ്സെര്‍ (Josef Mayr-Nusser, 1910-1945).  ഫ്രാന്‍സീസ് പാപ്പാ ഇതിനോടനുബന്ധിച്ചു നല്‍കിയ അപ്പസ്തോലിക എഴുത്തില്‍ ഇപ്രകാരമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ പ്രശംസിച്ചിരിക്കുന്നത്:  'അല്മായവ്യക്തിയും, കുടുംബസ്ഥനുമായിരിക്കെ രക്തസാക്ഷിയുമായ അദ്ദേഹം മാമ്മോദീസായിലെ വാഗ്ദാനങ്ങളോടു വിശ്വസ്തനായിരുന്നു, ക്രിസ്തുവിനെ മാത്രം കര്‍ത്താവായി തിരിച്ചറിഞ്ഞു, അവിടുത്തേയ്ക്കു സാക്ഷ്യം വഹിച്ചുകൊണ്ട് തന്‍റെ ജീവിതം ബലിയായി നല്‍കി'.

ശനിയാഴ്ച, ബോള്‍സാനോ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക്, വിശുദ്ധരുടെ നാമകരണപരിപാടികള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ ആണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.

 
All the contents on this site are copyrighted ©.