2017-03-16 13:25:00

സഭയുടെ സാമീപ്യം - പാപ്പായുടെ ട്വീറ്റ്


സകലരുടെയും ചാരെ ആയിരിക്കാന്‍ സഭ അഭിലഷിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വ്യാഴാഴ്ച(16/03/17) കണ്ണിചേര്‍ത്ത   ചിന്താശകലത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സഭയുടെ ഈ സാമീപ്യത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്.

“ക്രിസ്തുവില്‍ നിന്നു വരുന്നതായ സ്നേഹത്താലും, സഹാനുഭൂതിയാലും സാന്ത്വനത്താലും ഓരോ വ്യക്തിയുടെയും ചാരത്തായിരിക്കാന്‍ സഭ ആഗ്രഹിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ഈ സന്ദേശം, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

പാപ്പായുടെ ട്വിറ്റര്‍ അനുയായികളുടെ സംഖ്യ, വിവധഭാഷകളിലായി 3 കോടിയിലേറെ വരും. 
All the contents on this site are copyrighted ©.