2017-03-16 12:06:00

''സഭയുടെ വിശ്വാസ്യത തെളിയിക്കപ്പെടുന്നത് കാരുണ്യത്തില്‍'': ഫ്രാന്‍സീസ് പാപ്പാ


''സഭയുടെ വിശ്വാസ്യത തെളിയിക്കപ്പെടുന്നത് കാരുണ്യത്തില്‍'': ഫ്രാന്‍സീസ് പാപ്പാ

ഉപവിയുടെ അന്താരാഷ്ട്രസംഘം (AIC), 2017-ല്‍ അതിന്‍റെ സ്ഥാപനത്തിന്‍റെ നാനൂറു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് മാര്‍ച്ചു 12-15 തീയതികളില്‍, ''വി. വിന്‍സെന്‍റിനോടൊന്നിച്ച് നാനൂറു വര്‍ഷങ്ങള്‍: നമ്മു‌ടെ പൊതുഭവനത്തില്‍ ഭാവിയിലേക്കുള്ള വഴിയിലൂടെ'' എന്ന വിഷയത്തെ അധികരിച്ച് ഫ്രാന്‍സിലെ ഷാതിലോണില്‍ നടക്കുന്ന പ്രതിനിധികളുടെ രാജ്യാന്തര അസംബ്ലിയ്ക്കു നല്‍കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സന്ദേശം അയച്ചത്.

അസംബ്ലിയിലെ അംഗങ്ങളെ സംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു:

ഈ മനോഹരമായ ജോലി, ഏറ്റവും ദരിദ്രരായവര്‍ക്കുനേരെയുള്ള ദൈവത്തിന്‍റെ കരുണയ്ക്ക് ആധി കാരികസാക്ഷ്യം നല്‍കിക്കൊണ്ട് ഇനിയും തുടരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു...ഈ ഉപവിപ്രവര്‍ത്തനങ്ങള്‍ ജനിച്ചത് പാവങ്ങളുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും നേര്‍ക്കുള്ള വി. വിന്‍സെന്‍റ് ഡിപോളിന്‍റെ അലിവും അനുകമ്പയും നിറഞ്ഞ ഹൃദയത്തില്‍ നിന്നാണ്.

പാവങ്ങള്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവിടുത്തെ സഹിക്കുന്ന ശരീരത്തിന്‍റെ അവയവങ്ങളാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞു.  ഈ ദരിദ്രരും സഭയെ പടുത്തുയര്‍ത്തുന്നവരും അവരുടെ രീതിയില്‍ നമ്മെ മാനസാന്തരപ്പെടുത്തുന്നവരുമാണ്. 

'ദൈവത്തിന്‍റെ സ്നേഹം ഈ ഭൂമിയില്‍ പ്രവൃത്തിയായി മാറേണ്ടതിന് നമ്മുടെ സഹകരണം ചോദിക്കുന്നത് എന്തൊരു ദൈവപരിപാലനയാണ്?' എന്നു വിസ്മയത്തോടെ ചോദിക്കുന്ന പാപ്പാ, സഭയുടെ വിശ്വസനീയത പ്രതീക്ഷയുടെ വാതില്‍ തുറക്കുന്ന കരുണാര്‍ദ്രസ്നേഹത്തിന്‍റെയും അനുകമ്പയുടെയും വഴിയിലാണ്; അത് നിങ്ങളുടെ വ്യക്തിപരമായ സാക്ഷ്യമാകുമ്പോഴാണ്, എന്ന് ഈ സന്ദേശത്തിലൂടെ അവരെ ഉദ്ബോധിപ്പിച്ചു. അപ്പസ്തോലികാശീര്‍വാദം നല്‍കിക്കൊണ്ടും തനിക്കുവേണ്ടി പ്രാര്‍ഥിക്കണമേയെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുമാണ് സന്ദേശം അവസാനിക്കുന്നത്.  പാപ്പാ, കഴിഞ്ഞ ഫെബ്രുവരി 22-നു തയ്യാറാക്കിയതാണ് ഈ സന്ദേശം.

ഈ അന്താരാഷ്ട്ര സംഘത്തിന്‍റെ എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നുമുള്ള 53 ദേശീയസമിതികളെ പ്രതിനിധീകരിച്ച് 400 പേരാണ് ഈ അസംബ്ലിയില്‍ പങ്കെടുക്കുന്നത്. വി. വിന്‍സെന്‍റ് ഡി പോളിന്‍റെ പ്രബോധനങ്ങള്‍, മാര്‍ഗരേഖകള്‍ എന്നിവയുടെ ലൗദാത്തോ സീ -യിലേക്കുള്ള തുറവി എന്നതാണ് ഈ അസംബ്ലിയിലെ പരിചിന്തനങ്ങളുടെ അടിസ്ഥാനമായിരിക്കുന്നത്. മനുഷ്യവര്‍ഗവും നമ്മുടെ ഗ്രഹവും ദൈവവും തമ്മിലുള്ള ബന്ധത്തിലെ അടിസ്ഥാനപരമായ കണ്ണികള്‍ എങ്ങനെ പൂര്‍വസ്ഥിതിയിലാക്കാനും പുന സൃഷ്ടിക്കാനും  AIC യുടെ പ്രാദേശികപ്രവര്‍ത്തനങ്ങളിലൂടെ കഴിയും? എല്ലാവരുടെയും നന്‍മയ്ക്കു വേണ്ടി, പ്രത്യേകിച്ചും ദാരിദ്യത്തില്‍ ജീവിക്കുന്നവര്‍ക്കുവേണ്ടി?  എന്നിവയാണ് ഈ പരിചിന്തനത്തില്‍ ചോദിക്കപ്പെടുന്ന സുപ്രധാനമായ ചോദ്യങ്ങള്‍
All the contents on this site are copyrighted ©.