2017-03-16 13:21:00

ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ കാര്‍പി രൂപതയിലേക്ക്


ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ കാര്‍പി രൂപതയില്‍ ഇടയസന്ദര്‍ശനം നടത്തും.

ഏപ്രില്‍ 2 നായിരിക്കും പാപ്പാ വത്തിക്കാനില്‍ നിന്ന് 450 കിലോമീറ്ററോളം വടക്കുമാറി സ്ഥിതിചെയ്യുന്ന ഈ രൂപതയില്‍ എത്തുക.ഇറ്റലിക്കുള്ളില്‍, എന്നാല്‍, റോം രൂപതയ്ക്ക് പുറത്ത്, ഫ്രാന്‍സീസ് പാപ്പാ നടത്തുന്ന പതിനാലാമത്തേതും, നടപ്പു വര്‍ഷത്തിലെ രണ്ടാമത്തേതുമായ അപ്പസ്തോലിക പര്യടനമായിരിക്കും ഇത്.

ഈ മാസം 25 ന് (25/03/17) പാപ്പാ വത്തിക്കാനില്‍ നിന്ന് 580 കിലോമീറ്ററോളം വടക്കുള്ള മിലാന്‍ അതിരൂപതയില്‍ ഇടയസന്ദര്‍ശനം നടത്തുന്നുണ്ട്.

പാപ്പായുടെ കാര്‍പി സന്ദര്‍ശനത്തിന്‍റെ, ബുധനാഴ്ച (15/03/17) പരസ്യപ്പെടുത്തപ്പെട്ട പരിപാടിയനുസരിച്ച്, പാപ്പാ ഏപ്രില്‍ രണ്ടിന് രാവിലെ ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം, പ്രാദേശിക സമയം 09.45 ന് അവിടെ എത്തിച്ചേരും.

കാര്‍പിയില്‍, നിണസാക്ഷികളുടെ ചത്വരത്തില്‍ ദിവ്യപൂജാര്‍പ്പണം, വൈദികര്‍ സന്ന്യാസിസന്ന്യാസിനികള്‍ വൈദികാര്‍ത്ഥികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച, കാര്‍പിയിലെ മിറാന്തൊളയില്‍ സ്ഥിതിചെയ്യുന്ന മുഖ്യദേവാലയമായ  വിശുദ്ധ മേരി മേജര്‍ ദേവാലയം സന്ദര്‍ശിക്കല്‍, ആപ്രദേശത്ത് 2012 ലുണ്ടായ ഭൂമികുലുക്കത്തെ അതിജീവിച്ച ജനങ്ങളെ സംബോധന ചെയ്യല്‍, ഈ ദുരന്തത്തിനിരകളായവര്‍ക്കായുള്ള സമൃതിമണ്ഡപത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കല്‍ എന്നിവയാണ് പാപ്പായുടെ ഈ സന്ദര്‍ശന പരിപാടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്നു വൈകുന്നേരം പ്രാദേശികസമയം 7 മണിയോടെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

 
All the contents on this site are copyrighted ©.