2017-03-13 12:43:00

പാപ്പായുടെ ത്രിദിന ട്വിറ്റര്‍ സന്ദേശങ്ങള്‍


പരിശുദ്ധാരൂപിയുടെ സഹായം, ക്രിസ്തുവിലുള്ള ജീവിതം നവീകരിക്കുന്നതിലേക്ക് ആനയിക്കുന്ന നോമ്പുകാലം,  ശാന്തിപ്രദായക സ്നേഹം എന്നിവയെക്കുറിച്ച് മാര്‍പ്പാപ്പായുടെ ത്രിദിന ട്വിറ്റര്‍ സന്ദേശങ്ങള്‍.

“ദൈവവചനമാകുന്ന ദാനം നമുക്കു വീണ്ടും കണ്ടെത്താന്‍ കഴിയുന്നതിന് മാനസാന്തരത്തിന്‍റെ യഥാര്‍ത്ഥ യാത്രനടത്തുന്നതിന് പരിശുദ്ധാരൂപി നമ്മെ സഹായിക്കും” എന്ന് തിങ്കളാഴ്ച(13/03/17) ട്വിറ്ററില്‍ കുറിച്ച ഫ്രാന്‍സീസാ പാപ്പാ, “യേശുവിന്‍റെ  വചനത്തിലും കൂദാശകളിലും നമ്മുടെ അയല്‍ക്കാരനിലും സജീവനായ അവിടന്നുമായുള്ള സമാഗമം വഴി സ്വയം നവീകരിക്കുന്നതിന് അനുകൂലമായ സമയമാണ് നോമ്പുകാലം” ​എന്ന് ഞായറാഴ്ച (12/03/11) ട്വിറ്റര്‍ സന്ദേശത്തിലൂടെ തന്‍റെ  ട്വിറ്റര്‍ അനുയായികളെ  ഓര്‍മ്മിപ്പിച്ചു.

“സ്നേഹത്തില്‍ നിന്ന് വിദ്വേഷത്തിലേക്കുള്ള മാര്‍ഗ്ഗം എളുപ്പമാണ്. വിദ്വേഷത്തില്‍ നിന്ന് സ്നേഹത്തിലേക്കുള്ള സരണിയാകട്ടെ കൂടുതല്‍ ആയാസകരവും; എന്നാല്‍ അത് സമാധാനത്തിലേക്കു നയിക്കും” എന്നായിരുന്നു പാപ്പായു‌ടെ ശനിയാഴ്ചത്തെ (11/03/17) സന്ദേശം

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©.