2017-03-11 12:40:00

പ്രസന്നവദനത്തോടെയുള്ള ഉപവാസം - പാപ്പായുടെ ട്വീറ്റ്


നോമ്പുകാല ഉപവാസത്തിന് ആനന്ദസ്പര്‍ശമുണ്ടായിരിക്കേണ്ടതിനെക്കുറിച്ച് മാര്‍പ്പാപ്പായുടെ ട്വീറ്റ്.

“ഈ നോമ്പുകാലത്തില്‍ മ്ലാനവദനരായിട്ടല്ല, പ്രത്യുത, പുഞ്ചിരിയോടെ ഉപവസിക്കാന്‍ നമുക്കു പരിശ്രമിക്കാം” എന്നാണ് ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (10/03/11) ട്വിറ്ററില്‍ കുറിച്ചത്.

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 
All the contents on this site are copyrighted ©.