2017-03-10 15:14:00

നോമ്പുകാലധ്യാനം കഴിഞ്ഞ് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി


റോമില്‍ നിന്ന് ഏതാണ്ട് 35 കിലോമീറ്റര്‍ അകലെയുള്ള അരീച്ചയിലെ പാവുളൈന്‍ സന്യാസസമൂഹ ത്തിന്‍റെ കീഴിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്ന പാപ്പായും സംഘവും നോമ്പുകാലധ്യാനം കഴിഞ്ഞ് മാര്‍ച്ച് പത്താംതീയതി, വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം 11.30-ന് വത്തിക്കാനില്‍ തിരിച്ചെത്തി. 

വെള്ളിയാഴ്ച രാവിലെ ഫ്രാന്‍സീസ് പാപ്പായുടെയും കൂരിയാ അംഗങ്ങളുടെയും നോമ്പുകാലധ്യാനം സമാപിച്ചപ്പോള്‍ നിറഞ്ഞ ഹൃദയത്തോടെ പാപ്പാ കൃതജ്ഞതയറിയിച്ചു. തങ്ങളെ ശ്രുശ്രൂഷിച്ച ഭവനാംഗങ്ങളുടെ സാധാരണത്വം നിറഞ്ഞ പെരുമാറ്റത്തിനു ആദ്യം തന്നെ കൃതജ്ഞതയര്‍പ്പിച്ച പാപ്പാ, ഈ ധ്യാനത്തിനായി ഫാ. ജൂലിയോ മിഖെലീനി ചെയ്ത ഒരുക്കങ്ങളെ നന്ദിയോടെ അനുസ്മരിച്ചു കൊണ്ട് ഇങ്ങനെ തുടര്‍ന്നു. രണ്ടാമതായി താങ്കള്‍ നടത്തിയ ഒരുക്കങ്ങള്‍ക്ക്.  അതു ഉത്തരവാദിത്വ ബോധത്തെ സൂചിപ്പിക്കുന്നതാണ്.  ഇതു സത്യമാണ്, മലപോലെ കാര്യങ്ങളുണ്ടായിരുന്നു ധ്യാനിക്കുന്നതിന്.  തീര്‍ച്ചയായും ഇവയില്‍നിന്ന് ഞങ്ങളിലോരോരുത്തരും ഒന്നോ രണ്ടോ കാര്യങ്ങള്‍ കണ്ടെടു ത്തിട്ടുണ്ട്. ബാക്കികാര്യങ്ങള്‍ പിന്നീട് ഉപയോഗപ്പെടും. ചില സമയങ്ങളില്‍ ഏറ്റവും ലളിതമായ വാക്കുകളാണ് നമ്മെ സഹായിക്കുക.

സഭയ്ക്കുവേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷകള്‍ തുടരുക, നല്ലൊരു സന്യാസിയായിരിക്കുക എന്ന ആ ഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ കൃതജ്ഞതാവചസ്സുകള്‍ അവസാനിപ്പിച്ചത്.

 
All the contents on this site are copyrighted ©.