2017-03-09 12:57:00

പാപ്പാ മാര്‍ച്ച് 12, ഞായറാഴ്ച, സാന്താ മാദലേന ഇടവക സന്ദര്‍ശിക്കുന്നു


പാപ്പായുടെ അടുത്ത ഇടയസന്ദര്‍ശനം കനോസ്സായിലെ വി. മാഗ്ദലന്‍ ഇ‌ടവകയില്‍

ഫ്രാന്‍സീസ് പാപ്പായുടെ അടുത്ത ഇടയസന്ദര്‍ശനം റോമില്‍ ബോര്‍ഗാത്ത ഒത്താവിയയിലെ കനോസ്സായിലെ വി. മാഗ്ദലേന ഇടവകയിലാണെന്ന് വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. മാര്‍ച്ചു 12-ന്, അടുത്ത ഞായറാഴ്ച പാപ്പാ നടത്തുന്ന ഈ ഇടയസന്ദര്‍ശനം അതീവാഹ്ലാദത്തോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍ എന്ന് ഇടവകവികാരി ഫാ. ജോര്‍ജോ സ്പിനെല്ലോ പറഞ്ഞു. പതിവുപോലെ ഇടവകയിലെ യുവജനങ്ങള്‍, രോഗികള്‍ എന്നിവരുമായും 2016-ല്‍ മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായും പ്രത്യേകമായ കൂടിക്കാഴ്ച നടത്തും.

ഉപവിയുടെ സഹോദരിമാരായ കനോഷ്യന്‍ സന്യാസസമൂഹം തങ്ങളുടെ സ്ഥാപകയായ കനോസ്സയി ലെ വി. മഗ്ദലേന 1988, മാര്‍ച്ച് 24-നു വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനോട നുബന്ധിച്ചു സംഭാവന ചെയ്തതാണ് ഈ ദേവാലയം.  വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ അതേവര്‍ഷം ഏപ്രില്‍ 21-ന് ഈ ദേവാലയം സന്ദര്‍ശിച്ചിരുന്നു.    
All the contents on this site are copyrighted ©.