2017-03-09 12:57:00

അണുവായുധ നിരോധനം


അണുവായുധങ്ങള്‍ നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്യാന്‍ കത്തോലിക്കാസഭയുടെ ഉപവിപ്രവര്‍ത്തനസംഘടനയായ കാരിത്താസിന്‍റെയും അന്താരാഷ്ട്ര സമാധാന സംഘടനയായ പാക്സ് ക്രിസ്തിയുടെയും ഇറ്റാലിയന്‍ ഘടകങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

അണുവായുധങ്ങളുടെ സമ്പൂര്‍ണ്ണ നിരോധനത്തെ അധികരിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ സമ്മേളനം ഈ മാസം 27 മുതല്‍ 31 വരെ (27-31/03/17) ചര്‍ച്ച ചെയ്യാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് ഈ സംഘടനകള്‍ ഫ്രാന്‍സീസ് പാപ്പായുടെ ഈ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചിരിക്കുന്നത്.

അണുവായുധ നിരോധനം ഒരു യാഥാര്‍ത്ഥ്യവും ഓരോ രാഷ്ട്രത്തെയും ബാദ്ധ്യതപ്പെടുത്തുന്നതുമായിത്തീരുന്നതിന് ഗൗരവബുദ്ധിയോടുകൂടിയതും ആഴത്തിലുള്ളതുമായ പരിശ്രമം ആവശ്യമാണെന്ന് കാരിത്താസ് പാക്സ് ക്രിസ്തി സംഘടനകള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.  
All the contents on this site are copyrighted ©.