2017-03-09 12:32:00

സായുധസേനയില്‍ സ്ത്രീകളുടെ ന്യായമായ ഭാഗഭാഗിത്വം സ്വാഗതാര്‍ഹം


രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ തുല്യ പങ്കാളിത്തത്തിന് പരിശുദ്ധസിംഹാസനം പിന്തുണയേകുന്നുവെന്ന് യൂറോപ്പിന്‍റെ സഹകരണത്തിനും സുരക്ഷിതത്വത്തിനുമായുള്ള സംഘടനയില്‍ (OSCE) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ മോണ്‍സിഞ്ഞോര്‍ യാനുഷ് ഉര്‍ബന്‍ചിക്ക്.

ഒ എസ് സി ഇ യുടെ ഒരു യോഗത്തെ ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയില്‍ അന്താരാഷ്ട്ര മഹിളാദിനത്തില്‍, മാര്‍ച്ച് 8 ന് ബുധനാഴ്ച സംബോധനചെയ്യുകയായിരുന്നു അദ്ദഹം.

പട്ടാളത്തില്‍ ലിംഗ സമത്വം എന്നതായിരുന്നു സമ്മേളനത്തിന്‍റെ ചര്‍ച്ചാപ്രമേയം.

സായുധസേനയില്‍ സ്ത്രീകളുടെ ന്യായമായ ഭാഗഭാഗിത്വത്തെയും പരിശുദ്ധസിംഹാസനം പിന്തുണയ്ക്കുന്നുവെന്നും അവര്‍ സമൂഹത്തിനും അന്താരാഷ്ട്ര കൂട്ടായ്മയ്ക്കും ഏകുന്ന സംഭാവനകളെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട്  മോണ്‍സിഞ്ഞോര്‍ ഉര്‍ബന്‍ചിക്ക് പറഞ്ഞു.

മഹിളകളുടെ പങ്കാളിത്തത്തിന് യഥാര്‍ത്ഥ മൂല്യം കല്പിക്കുകയെന്നാല്‍ സ്ത്രൈണ പ്രതിഭയെ, സ്ത്രീയുടെ ധാര്‍മ്മിക ആദ്ധ്യാത്മിക ശക്തിയെ അംഗീകരിക്കലാണെന്ന് ഫ്രാന്‍സീസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സമര്‍ത്ഥിച്ചു.
All the contents on this site are copyrighted ©.