2017-03-09 13:06:00

സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം- യു എന്‍ എച്ച് സി ആര്‍


അക്രമം, യുദ്ധം, പീഢനം എന്നിവയ്ക്കിരകളായിട്ടുള്ള 6 കോടി 53 ലക്ഷത്തിലേറെ വരുന്ന ജനങ്ങളില്‍ 50 ശതമാനവും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള കാര്യാലയം യു എന്‍ എച്ച് സി ആര്‍ (UNHCR) ആശങ്ക പ്രകടിപ്പിക്കുന്നു.

മാര്‍ച്ച് 8 ന് ആചരിക്കപ്പെട്ട ലോക വനിതാ ദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഇതു കാണുന്നത്.

മെച്ചപ്പെട്ട ജീവിതം തേടിയുള്ള പുറപ്പാടില്‍, ലൈംഗീകപീഢനങ്ങള്‍ ഉള്‍പ്പടെയുള്ള ഭീകരങ്ങളായ അവസ്ഥകളിലൂടെ കടന്നുപോകേണ്ടിവരുന്ന സ്ത്രീകള്‍ക്കും   പെണ്‍കുട്ടികള്‍ക്കും ഉചിതമായ സംരക്ഷണം, വൈദ്യസഹായം, മനശാസ്ത്രപരമായ സഹായം തുടങ്ങിയവ ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയും യു എന്‍ എച്ച് സി ആര്‍ ചൂണ്ടിക്കാട്ടുന്നു.               
All the contents on this site are copyrighted ©.