2017-03-09 08:03:00

''പ്രതിസന്ധികള്‍ വിശ്വാസവളര്‍ച്ചയ്ക്കാവശ്യം'': ഫ്രാന്‍സീസ് പാപ്പാ


''പ്രതിസന്ധികള്‍ വിശ്വാസവളര്‍ച്ചയ്ക്കാവശ്യം'': ഫ്രാന്‍സീസ് പാപ്പാ

ഡീ സൈറ്റ് (Die Zeit) എന്ന ജര്‍മന്‍ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വിശ്വാസപ്രതിസ ന്ധികളില്‍ നാം തനിയെ ആയിപ്പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി പാപ്പാ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാപ്പാ പറഞ്ഞു പ്രതിസന്ധികളില്ലാത്തതല്ല വിശ്വാസം.  ജീവശാസ്ത്രപരമായ വളര്‍ച്ച നടക്കുന്നത് പ്രതിസന്ധികളിലൂടെയാണ്.  ഒരു കുഞ്ഞ് വളര്‍ന്നു പ്രായപൂര്‍ത്തി കൈവരി ക്കുന്നത് പ്രതിസന്ധികളെ വിജയിച്ചുകൊണ്ടുതന്നെയാണ്.  അതുപോലെ തന്നെയാണ് വിശ്വാസവും. പത്രോസ് അപ്പസ്തോലനെ നോക്കുക.  യേശു പറഞ്ഞു: എന്നെ നീ മൂന്നുപ്രാവശ്യം ഉപേക്ഷിച്ചു പറയും. അതു വലിയ പ്രതിസന്ധിയായിരുന്നു.  എന്നിട്ടും പത്രോസ് പാപ്പായായി.  അതുകൊണ്ട് പ്രതിസന്ധികള്‍ വിശ്വാസത്തിന്‍റെ ഭാഗമാണെന്നു മനസ്സിലാക്കുക. കര്‍ത്താവ് നീതിമാന്മാരുടെയല്ല, പാപികളുടെ കര്‍ത്താവാണ്.

ദൈവവിളികളിലുണ്ടാകുന്ന കുറവിനെക്കുറിച്ചുള്ള ചോദ്യത്തിലാണ് പൗരോഹിത്യദൈവവിളികളെക്കുറിച്ചും  പാപ്പാ പരാമര്‍ശിച്ചു. വിശുദ്ധ കുര്‍ബാനയില്‍നിന്നുള്ള സഭയ്ക്ക് വി. കുര്‍ബാന പരികര്‍മം ചെയ്യാന്‍ ദൈവവിളി ആവശ്യമാണ്. ദൈവവിളിയെ ഇക്കാലഘട്ടത്തിന്‍റെ പ്രത്യേകതകളോടു ബന്ധപ്പെടുത്തി ,  ജനനനിരക്കു കുറയുന്നു എന്ന വലിയ പ്രതിസന്ധിയെക്കുറിച്ചും  യുവജനങ്ങളുടെ കാര്യത്തില്‍ സഭ പുലര്‍ത്തേണ്ട വലിയ ശ്രദ്ധയെക്കുറിച്ചും അടുത്ത വര്‍ഷം യുവജനങ്ങളെ കേന്ദ്രവിഷയമാക്കി നടത്താനിരിക്കുന്ന മെത്രാന്‍ സിനഡിനെക്കുറിച്ചും പത്രാധിപര്‍ ജൊവാന്നി ദി ലൊരേന്‍സോയക്കു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. 

ഏകദേശം രണ്ടു ദശലക്ഷം വായനക്കാരുള്ള ഡീ സൈറ്റ് (Die Zeit)  ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന വാര്‍ത്താവാരികയാണ്. 
All the contents on this site are copyrighted ©.