2017-03-09 13:03:00

ഇന്തൊനേഷ്യയില്‍ മത അസഹിഷ്ണുത ആശങ്കാജനകം


ഇന്തൊനേഷ്യയില്‍ മത അസഹിഷ്ണുത വര്‍ദ്ധമാനമായിക്കൊണ്ടിരിക്കയാണെന്ന് അന്നാട്ടിലെ കത്തോലിക്കാസഭാവൃത്തങ്ങള്‍.

ഇന്തൊനേഷ്യയിലെ ജനങ്ങളുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കംവയ്ക്കുന്ന വിഷലിപ്തമായ ഒരു മനോഭാവം പടരുകയാണെന്ന് അന്നാട്ടിലെ ബാന്ദൂംഗ് രൂപതയുടെ അല്മായസമിതിയുടെ ചുമതലവഹിക്കുന്ന വൈദികന്‍ പാവുളൂസ് റുസ്ബാനി സെത്യവാന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

ഇന്തൊനേഷ്യയുടെ മുന്‍ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ വ്വാഹിദിന്‍റെ നാമത്തിലുള്ള വ്വാഹിദ് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തയിടെ മതസ്വാതന്ത്ര്യത്തെ അധികരിച്ചു പരസ്യപ്പെടുത്തിയ പഠനഫലം അതീവ ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.

മതഅസഹിഷ്ണുതയുമായി ബന്ധപ്പെട്ട 200 ലേറെ സംഭവങ്ങള്‍ അന്നാട്ടില്‍ 2016 ല്‍ മാത്രം അരങ്ങേറിയിട്ടുണ്ടെന്നും ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം കൂടുതലാണെന്നും വ്വാഹിദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനങ്ങള്‍ കാണിക്കുന്നതായി ഫാദര്‍ സെത്യവാന്‍ വെളിപ്പേടുത്തി. 
All the contents on this site are copyrighted ©.